വിണ്ടു കീറിയ പാടത്ത്
വേനൽമഴ പെയ്തിറങ്ങി
കുഞ്ഞിപ്പുല്ലുകൾ പൊട്ടി മുളച്ചു
കാറ്റിത്താടി കളിയാടി
വീണ്ടും മാനം കറുക്കുന്നു
ഇടിയും മഴയും പൊടിപൂരം
കൊറ്റികളെത്തി പാടത്ത്
കൊത്തിയെടുത്തതെന്താണ്
നനഞ്ഞചാലുകൾ പാടവരമ്പിൽ
തത്തയുമെത്തീ, ചിത്തിരയും
കലപില കൂട്ടി ഉച്ചത്തിൽ
കത്തിയ ചൂടും പോയി മറഞ്ഞു
കാറ്റും കോളും വീണ്ടും വന്നു
ഇടിയും മഴയും വേഗത്തിൽ
വേനൽച്ചൂടിനൊരാശ്വാസം
വേനൽക്കാഴ്ചകളെങ്ങോ പോയ്.