ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/അപ്പുവിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ സ്വപ്നം

' അപ്പു എന്റെ അരികിലേക്ക് വന്നിരിക്ക് .ഇവിടെ വന്നിരുന്നാൽ കായലിലെ മനോഹരമായ കാഴ്ചകൾ കാണാം' അച്ഛൻ പറഞ്ഞു .അപ്പു ആ കായലിലെ മനോഹരമായ കാഴ്ചകൾ കണ്ടു രസിച്ചു .ആ കാഴ്ചകൾ അവനെ വളരെ അധികം സന്തോഷിപ്പിച്ചു. ആ കാഴ്ചകളുടെ ലഹരിയിരിക്കെയാണ് അപ്പു എന്ന ആ വിളി കേട്ടത് .അപ്പോഴാണ് അവന് മനസ്സിലായത് താൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നുവെന്ന് .പരീക്ഷ കഴിഞ്ഞാൽ അച്ഛനോടൊപ്പം വിനോദയാത്രക്ക് പോകാമെന്ന മോഹത്തോടെ അപ്പു അന്ന് സ്കുളിലേക്ക് പോയി .സുകൂള് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പരീക്ഷ മാറ്റിവച്ച വിവരം അറിഞ്ഞത് അതു മാത്രമല്ല വിദേശത്തു നിന്നും ആർക്കും നാട്ടിലേക്ക് തിരികെ വരാനും പറ്റില്ല .ഇത് അറിഞ്ഞപ്പോൾ അപ്പുവിന്റെ ആഗ്രഹം നടക്കില്ലെന്ന് മനസ്സിലായി .അതോടെ അപ്പുവിന്റെ മുഖം വാടി .വിഷമിച്ചിരിക്കുന്ന അപ്പുവിനെ കണ്ടപ്പോൾ അവന്റെ അമ്മ പറഞ്ഞു 'വിഷമിക്കണ്ട അപ്പു നമുക്ക് കൊറോണ കാലത്ത് വീട്ടിലിരിക്കാം എന്നിട്ട് നമ്മുടെ നാടിനെയും നാട്ടുകാരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാം .അതുകൊണ്ട് അപ്പു നമുക്ക് ഈ അവധിക്കാലം വീട്ടിലിരുന്ന് ആഘോഷിക്കാം .അടുത്ത വർഷത്തെ അവധിക്കാലത്ത് നമുക്ക് വിനോദയാത്രക്ക് പോകാം .ഇതു കേട്ടതോടെ അപ്പു വിന് സന്തോഷമായി .



കാർത്തിക് .S. K
ക്ലാസ്സ് 3 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ