കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(Kavunkal Panchayat Lps എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ
വിലാസം
കാവുങ്കൽ

കാവുങ്കൽ
,
പൊന്നാട് പി ഒ പി.ഒ.
,
688538
,
ആലപ്പുഴ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0478 2968505
ഇമെയിൽ34231cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34231 (സമേതം)
യുഡൈസ് കോഡ്32110400205
വിക്കിഡാറ്റQ87477681
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി കെ സാജിത
പി.ടി.എ. പ്രസിഡണ്ട്ദീപു
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാവുങ്കൽ പ്രദേശത്ത് അറിവിന്റെ വെളിച്ചമേകാൻ 1966-ൽ ശ്രീ. കല്ലുമല എം ഗോപാലൻ അവറുകൾ മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാർഡിൽ കാവുങ്കൽ പ്രദേശത്ത് എൽ പി സ്‌കൂൾ തുടങ്ങുന്നതിനായി 80 സെന്റ് സ്ഥലം സംഭാവന ചെയ്തു. അന്നത്തെ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ എസ്. വേലുവിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയും വാർഡ് മെമ്പർ ശ്രീ പി കെ വാസു,എം പി വിശ്വനാഥൻ,റ്റി ആർ പി പണിക്കർ,എക്‌സിക്യൂട്ടീവ് ഓഫീസർ അഗസ്റ്റിൻ പ്രദേശവാസികളായ ശ്രീ കേശവനാശാൻ,ശ്രീ പി എസ് ശ്രീധരൻ,വി ആർ പത്മനാഭൻ,പുതുവാകുളങ്ങര സതീശൻപിള്ള,കറുത്തകുഞ്ഞ് എന്നിവരുടെയും മറ്റനവധിപേരുടെ സഹായത്തോടെ രണ്ടുമുറി ഓല ഷെഡ്ഡിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.നൂറു കുട്ടികൾ പ്രവേശനം നേടി. 1969-ൽ സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തായി പഞ്ചായത്തിന്റെ സഹായത്തോടെ നൂറടി കെട്ടിടം നിർമ്മിച്ചു. 1974-75-ൽ വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നൂറടി കെട്ടിടം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതീക സാഹചര്യവും മികച്ച എസ് എം സിയുമുള്ള ഈ സ്‌കൂളിൽ 107 എൽ പി കുട്ടികളും 44 നേഴ്‌സറി കുട്ടികളുമാണ് പഠിക്കുന്നത്.കുട്ടികൾക്ക് പഠിക്കുന്നതിനായി ആധുനിക സൗകര്യമുള്ള കെട്ടിടങ്ങൾ,കംപ്യൂട്ടർ ലാബ്,ലൈബ്രറി,സ്‌കൂൾ ഓഡിറ്റോറിയം,കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനായി സ്‌കൂൾ ഹാൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്,വിദ്യാർത്ഥികൾക്ക് കളിക്കുന്നതിനായി കളി ഉപകരണങ്ങൾ,സ്‌കൂൾ ബസ്,പാചകപ്പുര എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്.പഞ്ചായത്ത് അധികൃതരുടെയും എസ്.എം.സിയുടെയും പിന്തുണയും സഹായവുമാണ് സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാവേദി. സയൺസ് ക്ലബ്ബ്. സ്‌കൗട്ട്. ഹെൽത്ത് ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്. ഗാന്ധി ദർശൻ. കാർഷിക ക്ലബ്ബ്‌. ഗണിത ക്ലബ്ബ്. ലൈബ്രറി. ഡാൻസ്‌

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശാരദമ്മ.

രവീന്ദ്രൻ നായർ, പ്രേമാഭായി. സരസ്വതിയമ്മ. ഇന്ദിരാമ്മ. കൃഷ്ണനുണ്ണി, സാലമ്മ. പ്രസന്നൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്‌കൂളിൽ പഠിച്ച പൂർവ്വ വിദ്യാർഥികലിൽ പലരും സർക്കാർ മേഖലയിൽ സേവനം ചെയ്യുന്നു. വി അശോകൻ (ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ),എം വി സുഭാഷ്(ചേർത്തല എ ഇ ഒ)എന്നിവർ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
  • കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം



Map