സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും
മനുഷ്യനും പ്രകൃതിയും
മനുഷ്യന് ആവശ്യത്തിനുള്ളത് എല്ലാം ഭൂമിയിൽ ഉണ്ട് പക്ഷേ ആർത്തി തീർക്കാൻ വേണ്ടത്ര ഇല്ല എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്. ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനുമെല്ലാം മനുഷ്യൻ പ്രകൃതിയെ മാത്രം ആശ്രയിച്ചിരുന്നൊരു കാലമുണ്ടായിരുന്നു പിന്നീടുള്ള മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾ ജീവിതത്തെ പുരോഗതിയിലേക്കു നയിച്ചു. അതോടെ, പ്രകൃതി നമ്മുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും കൂടിയാണ് എന്ന കാര്യം നാം മറന്നു. മനുഷ്യൻ പ്രകൃതിയിൽ നിന്നകന്ന് തങ്ങൾക്കാവശ്യമുള്ളത് എടുക്കാവുന്ന വിറ്റഴിക്കാവുന്ന വെറും മണ്ണായി മനുഷ്യൻ ഭൂമിയെ കണ്ടുതുടങ്ങി.സ്വാർത്ഥയുടെ ലാഭക്കൊതിയോടെ മനുഷ്യൻ പ്രവർത്തിച്ചു തുടങ്ങിയതോടെ വായുവും വെള്ളവും മണ്ണും എല്ലാം മലിനമായി. ഭാവിയെ തന്നെ ആശങ്കയിലാഴ്ത്തും വിധം അത് ഭയാനകമായി കഴിഞ്ഞു. ഒരു 500 കൊല്ലത്തിനകം ഈ ഭൂമിയിലുള്ള സർവ്വ ജന്തുക്കളെയും മരങ്ങളെയും എല്ലാം മനുഷ്യൻ കൊന്നൊടുക്കും. ഇതിലേക്കു നയിക്കുന്ന പ്രകൃതിദ്രോഹ പ്രവർത്തനങ്ങൾ നമുക്ക് അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. നാം ഇന്ന് നേരിടുന്ന പ്രകൃതി ദുരന്തങ്ങളെല്ലാം ഇതിൻറെ ഓർമ്മപ്പെടുത്തലാണ്. പണത്തിന് വേണ്ടിയും സ്വാർത്ഥതയ്ക്ക് വേണ്ടിയും പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാകൂ. പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ എന്ന സത്യം വിസ്മരിച്ചുകൂടാ.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം