സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ആരോഗ്യ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ ശീലങ്ങൾ

<
മനുഷ്യ ജീവിതത്തിൽ അന്നും ഇന്നും എന്നും ഒരുപോലെ പ്രാധാന്യം ഉള്ളതാണ് ശുചിത്വം . ഒരു കുഞ്ഞ ജനിച്ചത് മുതൽ മരിക്കുന്നത് വരെ തുടരുന്നതാണ് ശുചിത്വശീലം ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ല് ഇവിടെ അന്വർത്ഥമാകുന്നു. ഒരു കുഞ്ഞ വളരുമ്പോൾ തന്നെ അവനോടൊപ്പം വ്യക്‌തി ശുചിത്വവും വളരണം . എന്നാൽ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനാവൂ ഒരു കുഞ്ഞ മാതാപിതാക്കളെ കണ്ടന്റ് ശുചിത്വശീലം പാലിക്കുന്നത് . അവൻ പാലിക്കേണ്ട ശുചിത്വശീലങ്ങളാണ് ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും കയ്യും വായും കഴുകുക , കളിച്ചതിനുശേഷം കൈകൾ കഴുകുക ദിവസം രണ്ടു നേരം കുളിക്കുക രണ്ടു നേരം പല്ലു തേക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക ചുമയ്ക്കമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക . ശുചിത്വമുള്ള ഒരു വ്യക്തിക് അസുഖങ്ങൾ വരില്ല. ശുചിത്വമില്ലായ്മയാണ് പകർച്ചവ്യാധികൾ പടരുന്നതിന് കാരണം . ചിക്കുൻഗുനിയ ,ഡെങ്കിപ്പനി , മലേറിയ , എലിപ്പനി, മഞ്ഞപിത്തം എന്നീ രോഗങ്ങൾ പാടരുന്നത് ശുചിത്വമില്ലായ്മ കൊണ്ടാണ് . ശുചിത്വമില്ലാത്ത ചുറ്റുപാടിൽ രോഗകാരികൾ വർദ്ധിക്കുന്നു . ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള സമൂഹമാണ് മലയാളികൾ .എങ്കിലും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മൂത്രമൊഴിക്കുന്നതും ഇന്നും മാറീട്ടില്ല .ശുചിത്വമില്ലായ്മ കൊണ്ട് പടർന്നേ പന്തലിച്ഛ് അനേകം പേരുടെ മരണത്തിന് കാരണമായ രോഗമാണ് കൊറോണ . ഇത് പടരുന്നത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉള്ള സ്രവത്തിലൂടെയാണ് .രോഗമില്ലാത്ത അവസ്ഥയാണല്ലോ ആരോഗ്യം . ഇപ്രകാരം ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ എല്ലാവരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നവരാകണം അപ്പോൾ ശുചിത്വ കേരളം സുന്ദര കേരളമാകും .

സാന്റോ .എ
5 A സെന്റ് . ജോസഫ്‌സ് യു പി എസ് പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം