സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന അഗ്നി

കൊറോണ എന്ന അഗ്നി

ഇന്ന് നമ്മൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് കൊറോണ വൈറസ് കാലമാകുന്ന പാമ്പ് മനുഷ്യനെ വിഴുങ്ങുന്നത് പോലെ കൊറോണ വൈറസ് നമ്മളെയും വിഴുങ്ങുകയാണ്. ഇതിനൊക്കെ കാരണം നമ്മൾ തന്നെയാണ്. ഓരോ നിമിഷവും പരിസ്ഥിതി യിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളും, മരങ്ങൾ മുറിക്കുന്നതും, കുന്നുകൾ ഇടിക്കുന്നത്, വയലുകൾ നികത്തി ഫ്ലാറ്റുകൾ പണിയുന്നത് അങ്ങനെ മനുഷ്യൻ ഭൂമിയോട് ചെയ്യാൻ കഴിയുന്നത്ര ക്രൂരതകൾ കാട്ടി കഴിഞ്ഞു ഇതിനെതിരെ പ്രകൃതി നമ്മളോട് കാട്ടി ഒരു ക്രൂരത തന്നെയാണ് കൊറോണ വൈറസ്. ഇതുപോലുള്ള ദുരന്തങ്ങൾ വന്നപ്പോൾ നമ്മൾ അതിജീവിച്ച് ഇല്ലേ. അതുപോലെ നമ്മൾ അതിജീവിക്കണം കൊറോണ വൈറസ് നെതിരെ നമുക്ക് അണിചേരാം നമ്മുടെ അടുത്ത തലമുറയ്ക്കായി, നല്ലൊരു ലോകത്തിനായി, നല്ലൊരു രാജ്യത്തിനായി. നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം. അതിൽ മതവിദ്വേഷം കാണിക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. ഹിന്ദു എന്നോ മുസൽമാൻ എന്ന് നോക്കാതെ നമ്മൾ നിപ്പ അതിജീവിച്ച ഇല്ലേ അത് പോലെ നമുക്ക് കൊറോണ വൈറസ് അതിജീവിക്കാം. നമ്മുടെ ഈ കൊച്ചു കേരളം അടുത്ത തലമുറയ്ക്ക് നമുക്ക് കാത്തു സൂക്ഷിക്കാം. കൈ കഴുകാം നമുക്കായി. മാസ്ക് ധരിക്കാം പ്രിയപ്പെട്ടവർക്കായി നമുക്ക് പ്രവർത്തിക്കാം നല്ലൊരു നാളേക്കായി

ജസീന
9 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം