Itschoolalappuzha
ആലപ്പുഴ ജില്ലയിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഐ സി റ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് ഐ ടി @ സ്കൂള്‍ ജില്ലാ പ്രോജക്ട് ഓഫീസ്. ഗവ മുഹമ്മദന്‍സ് ഗേള്‍സ് എച്ച്. എസ്. ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നേതൃത്വം വഹിക്കുന്നത് ജില്ലാ കോര്‍ഡിനേറ്ററാണ് . ഓരോ വിദ്യാഭ്യാസ ജില്ലയിലെയും സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാസ്റ്റര്‍ ട്രയ്നര്‍മാരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി അധ്യാപക പരിശീലനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പരിശിലനങ്ങളും ഈ സ്ഥാപനം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.