ഗവ.എച്ച്.എസ്സ്.എസ്സ് ,ആയാപറമ്പ്./ പ്രാദേശിക പത്രം
- നവംബർ 1 - എറണാകുളം ഐടി@സ്കൂൾ സംരംഭമായ സ്കൂൾ വിക്കി നിലവിൽ വന്നു.
- നവംബർ 4 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്കൂൾ വിദ്യാർഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.
- നവംബർ 10 - 2009-ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ, കേരളത്തിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി. അബ്ദുള്ളക്കുട്ടിയും, എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡൊമനിക് പ്രസന്റേഷനും, ആലപ്പുഴ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എ.എ. ഷുക്കൂറും വിജയിച്ചു.
- നവംബർ 17 - സുപ്രീം കോടതി ജഡ്ജിയായി, മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ ചുമതലയേറ്റു.
- നവംബർ 15 - കാസർകോട് ജില്ലയിൽ മുസ്ലീം ലീഗ് പ്രവർത്തകരും, പോലീസും ചേർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരണമടഞ്ഞു.