ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ആട്ടിൻകുട്ടികളുടെ രക്ഷകൻ

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

ആട്ടിൻകുട്ടികളുടെ രക്ഷകൻ


അപ്പുവിന്റെ ‍കൂട്ടുകാരൻ ഷഹീദിന്റെ വീട്ടിൽ മൂന്ന് ആട്ടിൻകുട്ടികൾ ഉണ്ടായിരുന്നു.തൊടിയിലെ പ്ലാവിലയും വീട്ടിനടുത്തുള്ള അമ്പല മുറ്റത്ത് നിന്ന് കിട്ടിയിരുന്ന പഴതൊലികളും കഴിക്കാൻ കൊടുത്തിരുന്നു. ഒര്ദിവസംഷഹീദിന്റെ ബാപ്പ ദുബായിൽ നിന്നും വന്നു.കൂട്ടുകാർക്ക് സന്തോഷമായി.ബാപ്പ കൊണ്ടുവന്ന മിഠായികളൊക്കെ കഴിക്കാമല്ലോ. എന്നാൽ "ആശ " ആന്റിമാർ സമ്മതിച്ചില്ല. അവിടെ ആരെയും പുറത്ത് പോകാനും അനുവദിച്ചില്ല.പാവം ആടുകൾ വിശന്ന് വലഞ്ഞു.അപ്പുവും കൂട്ടുകാരുംക്രസ്തുമസിന് പുൽക്കൂട് ഉണ്ടാക്കിയിരുന്ന " എലീന "യുടെ വീട്ടിലെ തൊഴുത്തിൽ ആടുകൾക്ക് കൂടുണ്ടാക്കി .എന്നിട്ട് അവിടെ സുഖമില്ലാത്ത അമ്മയ്ക്ക് സ്കൂളിൽ നിന്നും കിട്ടിയിരുന്ന ആഹാരത്തിന്റെ ബാക്കിയും പ്ലാവിലകളും കൊടുത്തു. ആട്ടിൻകുട്ടികൾ തുള്ളിച്ചാടി. കൂട്ടുകാരെ എപ്പോഴും സോപ്പിട്ട് കൈകൾ നന്നായി കഴുകാൻ അപ്പു ഓർമ്മിപ്പിച്ചു.ഷഹീദിന്റെ വീട്ടിലെ എല്ലാവരുടേയും അസുഖം പെട്ടെന്ന്കുറയണേ എന്ന് അവർ പ്രാർത്ഥിച്ചു.വായ് മൂടി കോട്ട് ധരിച്ച ചിലർ ദൈവദൂതരെപ്പോലെ വരുന്നത് അപ്പു കണ്ടു. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾഷഹീദിന്റെ വീട്ടിലെ എല്ലാവരുടേയും അസുഖം കുറഞ്ഞു. ആട്ടിൻകുട്ടികളുടെ ദൈവദൂതൻ ആകാൻ എനിക്കും കഴിഞ്ഞു എന്ന് അപ്പു ആശ്വസിച്ചു.



 
ആദിത്യൻ.എസ്സ്
2 C ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ