അകലാതെ അകലാൻ പഠിപ്പിച്ച കാലം
തളരാതെ തഴുകാൻ പഠിപ്പിച്ച കാലം
തകർക്കാതെ അമ്മ തളച്ചിട്ട കാലം
പിരിയാതെ പിരിയാൻ പഠിപ്പിച്ച കാലം
വാട്സ്ആപ്പിലൂടെ പഠിക്കുന്ന കാലം
അറിയാതെ അറിവുകൾ പൂത്തിടും കാലം
മാലാഖാമാരായ നഴ്സുമാരെയും
കാവലാളാകുന്ന പോലീസുകാരെയും
ദൈവത്തെപ്പോലെ സ്തുതിച്ചിടും കാലം