ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

രാവിലെ
ടി വി കണ്ടുകൊണ്ടിരിക്കുമ്പോൾ
അച്ഛൻ എന്നും
ഉറക്കം തൂങ്ങാറുണ്ടെന്നും

അപ്പോൾ
അമ്മ വിളിച്ചുണർത്തി
ചായ കൊടുക്കുമെന്നും

ഊണു കഴിഞ്ഞ്
രണ്ടാളും
ഒന്ന് മയങ്ങുമെന്നും

പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും

സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാനായി
മുറ്റത്തെ മാവിൻ തണൽ
കയറിവരാറുണ്ടെന്നും

അഞ്ചുമണി വെയിൽ
ഊൺമേശപ്പുറത്ത്
അപ്പോൾ
വിരിയിടാറുണ്ടെന്നും

ഇന്നലെ വന്ന
കൊറോണയാണ്
കാട്ടിത്തന്നത്.

മുഹമ്മദ് നജാദ്
7 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത