അമൃത വി.എച്ച്.എസ്.എസ്.കോന്നി/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
വായനയുടെ മഹത്വം ഉദ്ഘോഷിക്കുന്ന ഒരു ലൈബ്രറിയാണ് ഇവിടെയുള്ളത്. സ്കൂളിൻറെ ആരംഭകാലം മുതൽ ഇവിടേക്ക് കടന്നുവന്ന തലമുറകളെ വായനയുടെ ലോകത്തേക്ക് എത്തിക്കാൻ സഹായിച്ച ഒരിടം .പ്രാചീനമായതുമുതൽ അത്യന്താധുനികമായ പുസ്തകങ്ങൾ വരെഅറിവിൻറെ നിറകുടമായി ഷെല്ഫുകളിൽ നിറഞ്ഞിരിക്കുന്നു. സാഹിത്യരൂപങ്ങൾ അനുസരിച്ചും ഭാഷ അനുസരിച്ചു വിഷയങ്ങൾ അനുസരിച്ചു അടുക്കും ചിട്ടയോടെയും പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു,ഇവയിൽ പലതും പല മഹത്വ്യക്തികളുടെ സംഭാവന കൂടിയാണ് കോന്നിയൂർ ബാലചന്ദ്രൻ സാർ,ആശ ടീച്ചർ, പ്രഥമാധ്യാപകർ അവരിൽ ചിലർ മാത്രം .കുട്ടികളും ഇവിടേക്ക് പുസ്തകങ്ങൾ സംഭാവന നൽകാറുണ്ട്. അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇവിടം പ്രയോജനപ്പെടുത്താം .ക്ലാസ് അടിസ്ഥാനത്തിൽ ഇവിടെ നിന്ന് പുസ്തകങ്ങൾ നൽകാറുണ്ട്. ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് വന്നിരുന്നു വായിക്കുന്നതിനുള്ള സജ്ജീകരണവും ഉണ്ട്. ഇതിനെല്ലാം കൃത്യമായ രജിസ്റ്റർ സൂക്ഷിക്കുന്നു. ഇപ്പോൾ ലൈബ്രറിയുടെ ചാർജ്ജുള്ള ടീച്ചർ ആർ ജയശ്രീ ആണ് ആണ്