എന്തും കൈയ്യടക്കാനായ് നെട്ടോട്ടമോടുന്ന മനുഷ്യാ.........
ഈ ഭീകരനു മുന്നിൽ നീ വെറും കളിക്കോപ്പ്
പെയ്തിറങ്ങയാണവൻ മഹാമാരിയായ്,
സർപ്പമായ്, നാടിനെ വിഴുങ്ങാൻ
ഒരു ചെറുകാൽവെപ്പാൽ
ഇവിടം ഒരു ശവപ്പറമ്പായ്
പ്രതിരോധത്തിൻ മതിൽ കെട്ടുകൾ
തകർത്തെറിഞ്ഞങ്ങനെ മൃതു ദാഹിയായ് അലയുകയാണവൻ..........
മൃതിയെ തേടി നടക്കുമ്പോൾ
നിസ്സഹായരായ് നാം നോക്കി നിൽക്കുന്നു
പ്രതീക്ഷ തൻ ഒരു തിരിനാളം ജ്വലിക്കവേ........
വിമുക്തിക്കായ് മനം കൊതിക്കവേ...............
ഉള്ളിൽ ഒരു സംശയം ബാക്കിയാവുന്നു
എൻ്റെ തൂലിക നാളെയും ചലിക്കുമോ.................?