കോവിടാണിപ്പോൾ താരം
ലോകം ഭരിക്കുന്ന കാലൻ
പിഞ്ചുകുഞ്ഞെന്നില്ല പ്രായമേറിയവരെന്നില്ല
ബാധിക്കുന്നീവ്യാധി ഏവരെയും
കണ്ണിനു ഗോചരമല്ലാത്തൊരീയാണു
ലോകത്തെ മാറ്റിമറിച്ചീടുന്ന വിസ്മയം
ആവതില്ലേവർക്കും ചലിച്ചിടാൻ സ്വതന്ത്രരായി
ലോക്കായി മാറുന്നീ ദുരിതത്തിൻ നാളുകൾ
പ്രതിരോധം മാത്രമാണിതിനുള്ള പ്രതിവിധി
കൈകഴുകീടം ശുചിയായിരിക്കാം
മനമൊന്നു ചേർത്ത് അകലങ്ങൾ പാലിച്ചു
നല്ലൊരു നാളേക്കായി കാത്തുനിന്നീടാം