പൂവിനു ചുറ്റും മുത്തി മണക്കാൻ -
വണ്ടുകൾ പാറി വരുന്നുണ്ടേ
പുവ്പറിക്കാൻ പൂന്തേൻ നുകരാൻ '
കുട്ടികൾ ഓടി വരുന്നണ്ടേ
പാട്ടിന് പോയൊരു കാറ്റും വന്ന് -
കൗതുകംകാട്ടിച്ചിരിക്കുന്നേ-
കാറ്റിലാടിയും പുഞ്ചിരി തൂകിയും
പൂവിന് ചന്തം വിരിയുന്നേ
ചെമ്മൺ പാകിയ മുറ്റത്ത്
നല്ലൊരു പൂവ് പിറന്ന് കളിക്കുന്നേ
മുത്തശ്ശി പൂവിനൊരുമ്മ കൊടുത്തപ്പോൾ -
മുക്കുറ്റി നിന്നു ചിരിക്കുന്നേ-
തൂമ്പയുംതുളസിയും നന്ത്യാർവട്ടവും ചുറ്റുംപരിമളം തൂകുന്നേ
ആകാശത്തിലെ നക്ഷത്രക്കുഞ്ഞുങ്ങൾ
മിന്നിമിന്നിച്ചിരിക്കുന്നേ