കൊറോണ നൽകിയ പാഠങ്ങൾ

ലോകത്ത് ഒരു അധ്യാപകനും ഒരു വിദ്യാർത്ഥിക്കും നല്കിയിട്ടില്ലാത്ത ചില പാഠങ്ങളാണ്‌ കൊറോണ നമുക്ക് നൽകിയത് . ഒരു ദുരന്തത്തിന് മാത്രമേ ഈ ലോകത്തെ ഒന്നിപ്പിക്കാൻ കഴിയു എന്ന പാഠം. ദുരന്തം മാറുമ്പോൾ വീണ്ടും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും  സ്വത്തിന്റെയും ഒക്കെ പേരിൽ പിരിയുന്നു. നാമിത് ആവർത്തിക്കരുത് . ഇനിയും ഉണ്ട് കൊറോണ പഠിപ്പിക്കുന്ന കാര്യങ്ങൾ . കൊട്ടാരത്തിൽ താമസിച്ചിരുന്ന പണക്കാരനും കുടിലിൽ താമസിച്ചിരുന്ന പാവപ്പെട്ടവനും ഇപ്പോൾ രണ്ടിലൊന്ന് പ്രതീക്ഷിച്ചുകൊണ്ട് ഇപ്പോൾ ഒരു ഐസൊലേഷൻ വാർഡിൽ കിടക്കുകയാണ് 

കൊറോണ വന്നു , അത് നമ്മുടെ വിധി . എന്നാൽ ഈ കൊറോണ അവധിക്കാലം നമുക്കുനൽകുന്നത് ഒത്തിരി അവസരങ്ങളാണ് . കുടുംബത്തോടൊപ്പം ചിലവഴിക്കാൻ , ഒന്നിച്ചിരുന്നു സംസാരിക്കാം , കുട്ടികൾക്ക് പഠനത്തിൽ നിന്നും മാറി സ്വന്തം കഴിവുകൾ വളർത്താൻ , പഴയകാലത്തെ കളികൾ പരിചയപ്പെടാൻ തുടങ്ങി ഒട്ടേറെ അവസരങ്ങൾ . നാം ഈ കാലം നന്നായി വിനിയോഗിക്കുക . എന്നിരുന്നാലും എനിക്ക് കൊറോണ പിടിക്കില്ല എന്ന അഹങ്കാരമൊന്നും വേണ്ട . കാരണം അങ്ങനെ അഹങ്കരിച്ചവരിൽ പലരും ഇന്ന് മണ്ണിനടിയിലാണ് . ഈ കാലം നന്നായി വിനിയോഗിക്കുന്നതിനൊപ്പം തന്നെ വ്യക്തിശുചിത്വം പാലിക്കുക ,ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക , കൊറോണ ലോകത്തുനിന്നും തുടച്ചുമാറ്റപെടുവാൻ പ്രാർത്ഥിക്കുക . തികച്ചും ജാഗ്രതയോടെ ഇരിക്കണം . ആശങ്ക വേണ്ടേ വേണ്ട .

ഇനിയും കൊറോണ നമ്മെ പഠിപ്പിക്കുന്നത് വലിയ പാഠങ്ങളാണ്‌ . ഒന്ന് ഓർത്തുനോക്കൂ കൊറോണ ഒരു കാര്യവും കൂടി ചൂണ്ടിക്കാട്ടുന്നുണ്ട് . അതായത് ആളുകൾക്ക് മരണഭയമുണ്ടാകുമ്പോൾ അവർ നന്നാകുന്നു . ഇപ്പോൾ പലരുടെയും ചിന്തയെന്തെന്നാൽ കൊറോണ വന്നാൽ മരണമുറപ്പ് എന്നാണ് . ഈ  ചിന്തതന്നെ മാറ്റിയെടുക്കേണ്ടതുണ്ട് . ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് . ദുരന്തത്തെ തോൽപ്പിക്കാൻ നാം കേരളീയർ ലോകത്തിനു തന്നെ മാതൃകയാണ് . ദുരന്തമില്ലാത്തപ്പോൾ പോലും ഒരുമയുടെ പേരിൽ നാം ലോകത്തിനു മാതൃകയാണല്ലോ . ഇത് ഇനിയും ഇങ്ങനെ തന്നെ തുടരട്ടെ . 


മാർജന ഫാത്തിമ  ഏഴാം തരം തരുവനത്തെരു യു പി സ്കൂൾ