ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/അറിവിന്റെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
അറിവിന്റെ വെളിച്ചം

നമ്മുടെ വീടിനെയും പരിസ്ഥിതി യെയും കുറിച്ച് ചിന്തിക്കുമ്പോൾ ഒരു പാട് അകലെയാണ് നാം കാണുന്നത്. കാരണം ഈ ലോകത്തു ജീവിക്കുന്ന ഓരോ മനുഷ്യരും ഹൈടെക് യുഗത്തിലാണ്, ദൈനം ദിന കാര്യങ്ങൾ നോക്കാൻ പോലും സമയമില്ല. ദിനംതോറും വളർന്നു കൊണ്ടിരിക്കുന്ന ഈ യുഗത്തിൽ ഭൂമിയിലെ സകല ചരാചരങ്ങളും ആഗ്രഹിക്കുന്നത് അതു തന്നെയാണ്. അത് നമ്മുടെ ചുറ്റുപാടിനെ കുറിച്ചും ചുറ്റു വട്ടത്തിലുള്ള ഓരോ പ്രവർത്തികളെ കുറിച്ചും നാം മനസ്സിലാകേണ്ടതുണ്ട്. ആഴ്ചയിൽ ഒരു ദിവസം നമ്മളെല്ലാവരും ഡ്രൈഡേ ആചരിക്കണം.

സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യരും വ്യക്തിശുചിത്വം പാലിക്കണം ശുചിത്വമില്ലായ്മ കൊണ്ട് പല മാറാവ്യാധികൾ ഉം നമുക്ക് നേരിടേണ്ടി വരും. നാം ഭക്ഷണത്തിന് മുമ്പും പിമ്പും കൈ കഴുകണം ടോയ്‌ലറ്റിൽ പോയശേഷം സോപ്പുപയോഗിച്ച് കൈ കഴുകണം. നഖവും ആഴ്ചയിലൊരിക്കൽ മുറിക്കണം. രാത്രി ഭക്ഷണശേഷം പല്ലുതേച്ച് ഇരിക്കണം. ദിവസവും രണ്ടുനേരം കുളിക്കണം. ശുചിത്വം ഇല്ലെങ്കിൽ കൊറോണ അഥവാ കോവിട് 19 പോലുള്ള രോഗങ്ങൾ ഉണ്ടാകും. ഓരോ വ്യക്തിയും പുറത്തു നിന്ന് വരുമ്പോൾ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കണം. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ ഏതു മാറാ രോഗത്തെയും ചെറുക്കാനുള്ള ശക്തിയുണ്ടാകും. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരുപാട് മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മനോധൈര്യം ആണ്. പിന്നീട് ശരീരത്തിനാവശ്യമായ ധാതുലവണങ്ങൾ കാൽസ്യം, പ്രോട്ടീൻ, അന്നജം, കൊഴുപ്പ്, വിറ്റാമിൻ മുതലായവ. ഇവയെല്ലാം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്നാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന കുത്തിവെപ്പുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇതിനുവേണ്ടി ആരോഗ്യപ്രവർത്തകർ എപ്പോഴും കൂടെയുണ്ടാകും.

വിവേക്. കെ
5C ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം