സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത് . എന്റെ മരം മറ്റുള്ളവർ വെട്ടി നശിപ്പിച്ചാൽ എനിക്കെന്തുമാത്രം സങ്കടമായിരിക്കും ഉണ്ടാവുക . പ്രകൃതിയെ നശിപ്പിക്കുമ്പോൾ നമ്മുടെ കാലാവസ്ഥകളെല്ലാം മാറുന്നു . പ്രകൃതിയില്ലാതെ ഒരു ജീവിതം നമുക്ക് വിചാരിക്കാനേ പറ്റില്ല. എല്ലാത്തിനേക്കാളും ഏറ്റവും വലിയ ജീവനാണ് പ്രകൃതി . എല്ലാത്തിനും ഉപരി പ്രകൃതിയാണ് നമ്മുടെ 'അമ്മ . ഒരു മരം വെട്ടിയാൽ ആയിരം മരം നമ്മൾ വെച്ചുപിടിപ്പിക്കണം . മണ്ണ് , വെള്ളം , സൂര്യ പ്രകാശം എന്നിവയെല്ലാം നമ്മൾ നട്ടുപിടിപ്പിക്കുന്ന ഒരു മരത്തിനാവശ്യമുള്ള ഘടകങ്ങളാണ് . പ്രകൃതിയിൽ മാലിന്യങ്ങൾ വലിച്ചെറിയുകയും , ഫാക്ടറിയിൽ നിന്നുള്ള പുക അന്തരീക്ഷത്തെ മലിനമാക്കുകയും അതുമൂലം ആളുകൾക്ക് രോഗം വരുന്നതും പ്രകൃതിയെ നമ്മൾ ദ്രോഹിക്കുന്നതിന് തുല്യമാണ് . ഇതിനെല്ലാം ഉദാഹരണമായി നമുക്ക് പ്രളയം തന്നെ എടുക്കാം . എന്താളുകൾ കഷ്ടപ്പെട്ടിരിക്കുന്നു . മണ്ണിടിച്ചിൽ എന്തുമാത്രം ആളുകൾ കഷ്ടപ്പെട്ടിരിക്കുന്നു . പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം അന്തരീക്ഷത്തെ മലിനമാക്കുകയും കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു . ഇതെല്ലം കാണുമ്പോഴും കേൾക്കുമ്പോഴും നമുക്കൊന്നുതന്നെയാണ് മനസ്സിൽ ഉണ്ടാകുന്നത് . നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത് . ടി വി യിലും ഫോണിലും മാധ്യമങ്ങളിലുമൊക്കെ പല സ്ഥലങ്ങളിലും ആളുകൾ ദുരിതങ്ങൾ അനുഭവിച്ചിരിക്കുന്നത് നമ്മൾ നേരിട്ടുതന്നെ കണ്ടുകൊണ്ടിരുന്ന ഒന്നാണ് . പ്ലാസ്റ്റിക് കത്തിക്കുന്നതും പുഴയിൽ വലിച്ചെറിയുന്നതും പരിസരം മലിനമാക്കുന്ന ഒന്നാണ് . പുഴ മലിനമാകുന്നത് മൂലം മീനുകൾ ചത്ത് പൊങ്ങുന്നു. പക്ഷിമൃഗാദികൾ തണലില്ലാതെ ചത്തൊടുങ്ങുന്നു . രോഗങ്ങൾ മാറണമെങ്കിൽ ആദ്യം പ്രകൃതിയെ സംരക്ഷിച്ചു പരിപാലിക്കണം നമുക്ക് എല്ലാവർക്കും ഒരുമിച്ച് തന്നെ പോരാടാം ഒരു പുതിയ സമൂഹത്തെയും പ്രകൃതിയെയും ആയിരം മരം കൊണ്ട് വാർത്തെടുക്കാം .

ആഷിക .ജെ .എൽ
7 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം