ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ്
എന്റെ അവധിക്കാലം
കൊറോണക്കാലത്തെ സ്കൂൾ അടച്ചുപൂട്ടലിൽ ഞാനും എന്റെ കുടുംബവും.... കൊറോണ കാരണം സ്കൂൾ അടച്ചതോടെ ഞാനും അമ്മയും നിലുവും അച്ഛന്റെ വീട്ടിലേക്ക് പോയി. കൊറോണയെ പേടിച്ച് ആരും വീട് വിട്ട് പുറത്തിറങ്ങുന്നേയില്ല. ഞങ്ങളുടെ വീടിന്റെ ഗേറ്റിനപ്പുറത്തെ വീട്ടിലെ എന്റെ കൂട്ടുകാരനായ ഷമ്മാസിനെ എന്റെ കൂടെ കളിക്കാൻ പോലും വിടുന്നില്ല. എല്ലാവരും അവരവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കളിക്കുന്നത്. അതു കൊണ്ട് എനിക്ക് സങ്കടമുണ്ട്. വീട്ടിലെ എല്ലാവരും ഇപ്പോൾ ടി വി വാർത്ത തന്നെയാണ് കാണുന്നത്.കാർട്ടൂൺ കാണാൻ എനിക്ക് ആരും റിമോർട്ട് തരുന്നില്ല. കൊറോണയെ പേടിച്ച് റോഡിലൂടെ പോകുന്നവരൊക്കെ മാസ്ക് ഇട്ട് കൊണ്ടാണ് പോകുന്നത്. രാവിലെ വരുന്ന പത്രം പോലും അച്ഛാച്ചൻ കുറേ സമയം വെയിലത്ത് ഇട്ട ശേഷമാണ് വായിക്കാൻ എടുക്കാറ്. വായിച്ച ശേഷം കൈ ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകാനും പറയും. ഹാന്റ് വാഷിന് നല്ല വാസന ഉള്ളത് കൊണ്ട് എനിക്ക് കൈ കഴുകാൻ ഇഷ്ടമാണ്. ഇപ്പോൾ മീൻകാരൻ മീൻ കൊണ്ട് വരാത്തതു കൊണ്ട് വീട്ടിൽ സ്ഥിരം പച്ചക്കറിയാണ് വെക്കാറ്. ഞങ്ങളുടെ പറമ്പിൽ തന്നെയുള്ള ചീര, പയർ, കയ്പ്പ, മുളക്, വെള്ളരി, മുരിങ്ങ, ചക്ക, മാങ്ങ, കൂമ്പ് , കോവക്ക ഇവയെല്ലാം കൊണ്ടുള്ള വിഭവങ്ങളാണ് ഉണ്ടാക്കാറ്. എല്ലാവർക്കും അവധിയായിട്ടും എന്റെ അച്ഛന് എന്നും ഡ്യൂട്ടിയാണ്. ചെറുപ്പറമ്പിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വരെ ബൈക്കിലാണ് യാത്ര. തിരിച്ച് വന്നാലും കുറച്ച് സമയം ഞങ്ങൾ അകലത്തിലാണ് നിൽക്കാറ്. ഈ കൊറോണയെന്ന മഹാമാരിയെ ഭൂമിയിൽ നിന്നും നമുക്കൊത്തൊരുമിച്ച് തുടച്ച് നീക്കാം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത