<
ശുചിത്വ കേരളം സുന്ദര കേരളം എന്നത് കൂട്ടുകാർ കേട്ടിട്ടുണ്ടോ? വൃത്തിയുള്ള നാടാണ് സുന്ദരമായ നാട് എന്നാണ് ഇതിന്റെ അർത്ഥം.ശുചിത്വം എന്നാൽ വൃത്തി എന്നാണർത്ഥം. വ്യക്തിശുചിത്വം,പരിസര ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവ നാം പാലിക്കേണ്ടവയാണ്. എങ്കിൽ മാത്രമേ ആരോഗ്യത്തോടെ നമുക്കു ജീവിക്കാൻ സാധിക്കുകയുള്ളു.