സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/അമ്മ കുട്ടിക്ക് പകർന്നു കൊടുത്ത ശുചിത്വം
അമ്മ കുട്ടിക്ക് പകർന്നു കൊടുത്ത ശുചിത്വം
ഒരു വീട്ടിൽ ഒരു കുഞ്ഞും അമ്മയും താമസിചിരുന്നു. അമ്മ പലഹാരം ഉണ്ടാക്കി മേശ പുറത്തു വയ്ക്കുന്നത് കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഞ്ഞു കണ്ടു. കുഞ്ഞ് ഓടി വന്നു പലഹാരം എടുത്തു. അമ്മ അതു കണ്ടു. അമ്മ കുഞ്ഞിനോട് പറഞ്ഞു. മകനെ കൈ കഴുകിയിട്ടു എടുത്തു കഴിക്കു അല്ലെങ്കിൽ എന്റെ കുഞ്ഞിന് അസുഖം വരും. അവൻ അമ്മയെ തുറിച്ചു നോക്കി കൊണ്ട് അമ്മയോട് പറഞ്ഞു. എന്ത് അമ്മയാണ് ഇത്, എന്റെ കൂട്ടുകാരൻ നന്ദുവിന്റെ എന്ത് പാവം ആണ്. അവന്റെ അമ്മ കൈ കഴുകാൻ ഒന്നും പറയാറില്ല. അമ്മ പറഞ്ഞു. മകനെ, അവൻ കൈ കഴുകിയ ശേഷം ആണ് ഭക്ഷണം കഴിക്കുന്നത്. അതാണ് അവന്റെ അമ്മ അങ്ങനെ പറയാത്തത്. "ഇല്ല അമ്മ കള്ളം പറയുകയാണ്. ഞാൻ കൈ കഴുകാൻ വേണ്ടിയാണ് അമ്മ ഇങ്ങനെ പറയുന്നത് ". കുഞ്ഞു പറഞ്ഞു. ശെരി എങ്കിൽ വിശ്വസിക്കണ്ട. മോൻ പോയി കൈ കഴുകു. എന്നാൽ അവൻ അത് കേട്ടില്ല. അപ്പോഴാണ് മനു വരുന്നത് കണ്ടത്. അവൻ എന്താണ് വലത്തേ ഷിണ്ണിച്ചിരികുനെ. അറിയില്ല അമ്മേ കുഞ്ഞു പറഞ്ഞു. വാ നമുക്ക് ചോദിക്ക്കാ.എന്തു പറ്റി മനു? നീ എന്താ ഷീണ്ണിച്ചിരി കുനെ?. മനുവിന്റെ അമ്മ പറഞ്ഞു. അവനു ഛർദി ആണ്. എങ്ങനെയാ ഛർദി വന്നത്? കുഞ്ഞ് ചോദിച്ചു. അവൻ ഞാൻ ഉണ്ടാക്കിയ പലഹാരം കൈ കഴുകാതെ കഴിച്ചു. ഞാൻ പറഞ്ഞത് അനുസരിച്ചില്ല. ഞാൻ പോകട്ടെ അവൻ അനേഷിക്കും. ഇതെല്ലാം കേട്ടു നിന്ന കുഞ്ഞ് അമ്മയോട് പറഞ്ഞു. അമ്മേ ഇനി ഒരിക്കലും ഞാൻ കൈ കഴുകാതെ ആഹാരം കഴിക്കില്ല. അവർ സന്തോഷത്തോടെ വീട്ടിലേക്ക് പോയി. ഗുണപാഠം :-വ്യക്തി ശുചിത്വം പാലിച്ചാൽ അസുഖം വരുന്നത് തടയാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |