വർത്തമാന പത്രം വായിച്ചു നോക്കിയാ
കുട്ടി തൻ അച്ഛനോടിങ്ങനെ ചൊൽകയായ്,
"എങ്ങനെ നാം ഈ വിപത്തിനെ നേരിടാൻ വിദ്യാലയമുറ്റമിനിയെന്നു കാണുവാൻ എന്താണിതിനൊരു പ്രതിവിധി എന്നച്ഛാ
ഈ മഹാമരിയെ എങ്ങനെ ജയിച്ചിടും "
ഭീതിയാ കണ്ണിൻ ഞരമ്പിലൂടങ്ങനെ പാഞ്ഞുപോകുന്ന കാഴ്ച്ചകണ്ടച്ഛൻ
ഭീതി വേണ്ടയീ രോഗത്തെ ജയിച്ചിടാൻ
ജാഗ്രതാകുലരായി നീങ്ങിടാമെന്നുമേ
വീടിനെ സ്വർഗമായി മാറ്റിടാം സ്വർഗ്ഗനിധിയായ നമ്മളെ ശുചിയാക്കിടാം
അകലങ്ങൾ പാലിച്ച് നിന്നിടാമെങ്കിലും ഒരേ മനസ്സായി ഒന്നിച്ചു ചേർന്നിടാം
പ്രതിരോധമാണിതിനെന്നും പ്രതിവിധി
പ്രതിദിനം പ്രതിരോധം ശക്തമാക്കാം
ഒരു ദിനം ചങ്ങല പൊട്ടിച്ചെറിഞ്ഞു നാം കൈകൾകോർത്തടുത്ത് നിന്നിടും *തീർച്ചയായ്*
പ്രളയവും നിപ്പയും മടങ്ങിയ പോലയീ വ്യാധിയും മടങ്ങിടും *തീർച്ചയായ്*
അതിജീവന ശക്തിയാൽ കിരണങ്ങൾ ചാർത്തിയ
പുലരി വന്നണഞ്ഞിടും