സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/സത്യസന്ധതയുടെ സമ്മാനം

സത്യസന്ധതയുടെ സമ്മാനം

ഒരു ഗ്രാമത്തിൽ ബാബുലാൽ എന്നൊരു പെയിന്റർ വസിച്ചിരുന്നു. അയാൾ വളരെ സത്യസന്ധൻ ആയിരുന്നെങ്കിലും തീരെ ദരിദ്രൻ ആയിരുന്നത് കാരണം വീടു തോറും പോയി പെയിന്റിന്റെ ജോലി ചെയ്തു വരുകയായിരുന്നു. അയാൾക്ക് വരുമാനം വളരെ കുറവായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അയാൾ തന്റെ കുടുംബം പോറ്റിയിരുന്നത്. രാപ്പകൽ അധ്വാനിച്ചിട്ടും കഷ്ടിച്ച് രണ്ടു നേരത്തെ ആഹാരത്തിനുള്ള വക മാത്രമാണ് സമ്പാദിക്കാൻ കഴിഞ്ഞിരുന്നത്. നല്ല വരുമാനം ഉള്ള വലിയ ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് അയാൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. ചെറിയ ചെറിയ ജോലികൾ പോലും അയാൾ വളരെ ആത്മാർത്ഥതയോടെയാണ് ചെയ്തിരുന്നത്. ഒരിക്കൽ അയാളെ ഗ്രാമത്തിലെ ജമീന്ദാർ വിളിച്ചിട്ട് പറഞ്ഞു, നോക്കു ബാബുലാൽ ഞാൻ നിന്നെ ഒരു അത്യാവശ്യകാര്യത്തിനാണ് ഇവിടെ വിളിപ്പിച്ചത്. നിനക്ക് ആ ജോലി ചെയ്യാമോ, ആ ഏമാനെ തീർച്ചയായിട്ടും ഞാൻ ആ ജോലി ചെയ്യാം പറഞ്ഞാട്ടെ എന്താ ജോലി എന്റെ വള്ളത്തിന് നീ പെയിന്റ് അടിക്കണമെന്നുണ്ട്, ആ ജോലി ഇന്നു തന്നെ തീർക്കുകയും വേണംശരി ഏമാനെ, ഈ ജോലി ഞാൻ ഇന്നു തന്നെ ചെയ്തു തരാം ബാബുലാലിന് വള്ളം പെയിന്റ് അടിക്കാനുള്ള ജോലി കിട്ടിയതിൽ അവന് വളരെ സന്തോഷമായി, അതൊക്ക ശരി തന്നെ ഈ ജോലിക്ക് നിനക്ക് എത്ര പൈസയാ വേണ്ടതെന്ന് പറഞ്ഞാട്ടെ. സാധാരണ ഈ ജോലിക്ക് 1500 രൂപയാണ് വേണ്ടത്. ബാക്കി അങ്ങേക്ക് ഇഷ്ടമുള്ളത് പോലെ തന്നാൽ മതി. ഉം ശരി, നിനക്ക് 1500 രൂപ കിട്ടിയിരിക്കും പക്ഷെ ജോലി നന്നായി ചെയ്തിരിക്കണം. ശരി ഏമാനെ അങ്ങ് വിഷമിക്കാതിരിക്ക് ഈ ജോലി ഞാൻ ഭംഗിയായി ചെയ്തു തരും. വള്ളം കാണിക്കാനായി ജമീന്ദാർ അയാളെ നദിതീരത്തേക്ക് കൊണ്ട് പോകുന്നു. ബാബുലാൽ ജമീന്ദാറോട് കുറച്ചു സമയം ആവശ്യപ്പെട്ടിട്ട് കളർ സാമഗ്രഹികൾ വാങ്ങാനായി പോകുന്നു. സാധനങ്ങളുമായി വന്ന ബാബുലാൽ വള്ളം ഉരയ്ക്കാൻ തുടങ്ങുന്നു. വള്ളം ഉരച്ചു കൊണ്ടിരുന്നപ്പോൾ അയാൾ കണ്ടു :അയ്യോ ! ഈ വള്ളത്തിന് ദ്വാരമുണ്ടല്ലോ ഇതിനെ വെറുതെ പെയിന്റ് അടിച്ചാൽ ഇതു മുങ്ങിപോകും ആദ്യം ഈ ദ്വാരം അടച്ചേക്കാം. ഇങ്ങനെ പറഞ്ഞു കൊണ്ട് അയാൾ ദ്വാരം അടച്ച ശേഷം വള്ളത്തിന് പെയിന്റ് അടിക്കുന്നു എന്നിട്ട് അയാൾ ജമീന്ദാറിന്റെ അടുത്ത് ചെന്നിട്ട് പറയുന്നു :ഏമാനെ വള്ളം പെയിന്റ് അടിച്ചു കഴിഞ്ഞൂട്ടാ, അങ്ങ് വന്ന് നോക്കിയാട്ടെ. ശരി, വരൂ. രണ്ടുപേരും നദീതീരത്തു എത്തുന്നു. വള്ളം കണ്ടിട്ട് ജമീന്ദാർ പറയുന്നു. കൊള്ളാമല്ലോ! ബാബുലാൽ :നിന്റെ ജോലി വളരെ നന്നായിട്ടുണ്ട്. ഒരു കാര്യം ചെയ്യ് നീ നാളെ രാവിലെ വന്ന് നിന്റെ കൂലി വാങ്ങിച്ചോള്ളൂ. ശരി, ഏമാനെ അങ്ങനെ രണ്ടുപേരും അവരവരുടെ വീട്ടിലേക്ക് പോകുന്നു. വള്ളത്തെ പരിപാലിച്ചിരുന്ന ജമീന്ദാറിന്റെ വേലക്കാരനായ രാമു വൈകിട്ട് അവധി കഴിഞ്ഞ് മടങ്ങി വന്നു. വീട്ടിൽ ആരെയും കാണാഞ്ഞിട്ട് അവൻ ജമീന്ദാറിന്റെ വീട്ടുകാരെകുറിച്ച് ചോദിക്കുന്നു :ജമീന്ദാർ അവനോട് കാര്യങ്ങളെല്ലാം തുറന്നു പറയുന്നു. ജമീന്ദാറിന്റെ വാക്കുകൾ കേട്ടപ്പോൾ രാമു ചിന്തയിലാണ്ടു. അവന്റെ മുഖഭാവം കണ്ടിട്ട് ജമീന്ദാർ ചോദിച്ചു :എന്താ രാമു? ഇതു കേട്ടിട്ട് നീ എന്താണ് ചിന്തിക്കുന്നത്. ഏമാനെ ! ആ വള്ളത്തില് ഓട്ടയുണ്ടായിരുന്നല്ലോ രാമുവിന്റെ വാക്കു കേട്ടപ്പോൾ ജമീന്ദാറിനും ആധിയായി (അപ്പോഴേക്കും അയാളുടെ കുടുംബം ദിവസം മുഴുവനും വള്ളത്തിൽ ചുറ്റിക്കറങ്ങിയതിനു ശേഷം മടങ്ങിഎത്തുന്നു.)അവരെ സുരക്ഷിതരായി കണ്ടതിൽ ജമീന്ദാറിനു ഏറെ ആശ്വാസമായി. പിറ്റേ ദിവസം ജമീന്ദാർ ബാബുലാലിനെ വിളിച്ചിട്ട്‌ പറയുന്നു. ഇതാ ബാബുലാൽ നിനക്കുള്ള കൂലി. നീ ചെയ്ത ജോലി വളരെ നന്നായിട്ടുണ്ട്. ഞാൻ വളരെ സന്തുഷ്ടനാണ് പണം വാങ്ങി എണ്ണി നോക്കിയ ബാബുലാൽ ആശ്ച്ചര്യപ്പെടുന്നു കാരണം പണം കൂടുതൽ ഉണ്ടായിരുന്നു. അയാൾ ജമീന്ദാറിനോട്‌ പറയുന്നു ഏമാനെ, ! അങ്ങ് എനിക്ക് അബദ്ധത്തിൽ കൂടുതൽ പണം തന്നിട്ടുണ്ട്. ഇല്ല ബാബുലാൽ ഇത് ഞാൻ അബദ്ധത്തിൽ നിനക്ക് തന്നതല്ല. ഇത് നിന്റെ അധ്വാനത്തിന്റെ പണം തന്നെയാണ് പക്ഷെ ഏമാനെ നമ്മൾ തമ്മിൽ വെറും 1500 രൂപയാണ് ഉറപ്പിച്ചിരുന്നത്. ഇത് 6000 ഉണ്ട്. അപ്പൊപ്പിന്നെ ഇത് എങ്ങനെ എന്റെ അധ്വാനത്തിന്റെ പണമാകും. കാരണം നീ ഒരു വലിയ കാര്യമാണ് ചെയ്തത്. എന്തു കാര്യമാണ് ഏമാനെ. നീ ഈ വള്ളത്തിന്റ ദ്വാരം അടച്ചു. അതെ ക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. നിനക്കു വേണമെങ്കിൽ അതിന്റ ദ്വാരം അടക്കാതെ പോകാമായിരുന്നു അത് അല്ലെങ്കിൽ നിനക്കു അതിനുവേണ്ടിയുള്ള പണം ആവശ്യപ്പെടാമായിരുന്നു, പക്ഷെ നീ അങ്ങനെ ഒന്നും ചെയ്തില്ല. അതു കാരണം എന്റെ കുടുംബം നല്ല സുരക്ഷിതരായി ആ വള്ളത്തിൽ പോയിട്ടു വന്നു. ആ ദ്വാരം അടച്ചില്ലായിരുന്നെങ്കിൽ എന്റെ കുടുംബം മുങ്ങിപോകുമായിരുന്നു. നീ കാരണമാണ് അവർ ഇന്ന് സുരക്ഷിതരായിരിക്കുന്നത്. അതിനാൽ ഈ പണം നിന്റെ അധ്വാനത്തിന്റെയും സത്യസന്ധതയുടേതുമാണ്. പക്ഷെ ഏമാനെ ആ ദ്വാരം അടക്കാൻ ഇത്രയും പണമൊന്നും വേണ്ടന്നേ മതി ബാബുലാൽ മതി ഇനി നീ ഒന്നും പറയരുത്. ഈ പണം നിനക്കുള്ളതാണ് നീ ഇത് വച്ചോള്ളൂ (ജമീന്ദാർ പറയുന്നതു അനുസരിച്ച് ആ പണം ബാബുലാൽ വാങ്ങുന്നു. അയാൾ വളരെ സന്തോഷത്തോടെ പറയുന്നു )വളരെ വളരെ നന്ദി ഏമാനെ ബാബുലാൽ വളരെ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങുന്നു. "നാം നമ്മുടെ ജോലികൾ ആത്മാർത്ഥതയോടെ സത്യസന്ധമായി ചെയ്യണം '.

ഭദ്ര
6 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ