ലോകം ഭയക്കുന്നു, മനുഷ്യർ വിറക്കുന്നു..
ഇത്രയും രൂക്ഷമോ നിന്റ രൂപം.
കണ്ണിന് കാണാത്ത മനുഷ്യനെ ഭയക്കാത്ത..
ലോകത്തെ കിടുക്കിയ കീടമേ നീ...
എന്തിനും പോന്നവർ എന്നൂറ്റം കൊണ്ടവർ
നിന്നെ ഭയന്ന് വിറച്ചുപോയേ
പണം കൊണ്ട് നേടിടാം എന്തിനെയും...
ബലം കൊണ്ട് നേടിടാം എന്തിനെയും...
എന്ന ചിന്തക്കറുതിവരുത്തിയ
കോറോണേ നീയൊരു ചിന്ത തന്നെ...
എങ്കിലും പറയട്ടെ നിന്നെ
തുരത്തുവാൻ
ഞങ്ങൾ മനുഷ്യർ ഒരുമിച്ചുണ്ട് ഒരുമിച്ച് ഒരുമിച്ച്
ഒരുമിച്ചുണ്ട്........