ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/നല്ല ശീലത്തിലൂടെ എങ്ങനെ രോഗത്തെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലത്തിലൂടെ എങ്ങനെ രോഗത്തെ പ്രതിരോധിക്കാം


ആരോഗ്യ സംരക്ഷണത്തിലും ചികിത്സ സൗകര്യത്തിലും ഒന്നാമതാണ് നമ്മുടെ കേരളം. നമ്മുടെ നാട്ടിൽ ധാരാളം പകർച്ചവ്യാധികൾ ഉണ്ട്. അത് കൊണ്ട് തന്നെ ഈ രോഗങ്ങളെ എല്ലാം എങ്ങനെ പ്രതിരോധിക്കണമെന്ന് നാം അറിഞ്ഞിരിക്കണം. ചുമയും തുമ്മലും ഉള്ളപ്പോൾ മൂക്കും വായും ഒരു തുണി കൊണ്ട് പൊതിയണം. അല്ലെങ്കിൽ അണുക്കളുടെ പ്രവാഹം ഉണ്ടാകും. ഇതു മറ്റുള്ളവരിലേക്ക് രോഗം പരത്തും. തുമ്മുമ്പോൾ മുഖം മറയ്ക്കാൻ ഉപയോഗിക്കുന്ന തുണി അണുനാശിനിയിൽ കഴുകണം. ചെറിയ പനി വന്നാൽ പോലും നമ്മൾ വളരെ യധികം ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളപ്പോഴോ രോഗം മാറിയ ഉടനെയോ പോലും രോഗം മറ്റുള്ളവരിലേക്ക് വരാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കയ്യും മുഖവും കഴുകണം. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. രോഗമുള്ളപ്പോൾ പൊതുജനങ്ങളുമായി ഇടപഴകരുതു.

അനശ്വര ആർ. എസ്.
5 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം