ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/കലാ,കായിക മേഖല

Schoolwiki സംരംഭത്തിൽ നിന്ന്

കലാ കായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ കൊച്ച് വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 2002 ലെ ഗൈയിമ്സിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ജീല്ലാതല ക്രിക്കറ്റ് മൽസരത്തിൽ രണ്ടാം സ്ഥാനം ഈ വിദ്യാലയം നേടി.

2003 ൽ ഈ സ്ക്കൂളിലെ ശ്രിജിത്ത് കെ. സി സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ട്ബോൾ മൽസരത്തിൽ കേരളത്തെ പ്റതിനിധീകരിച്ച് ദേശീയതലത്തിൽ പങ്കെടുത്തു.

2004ൽ ഈ വിദ്യാലയത്തിലെ അനിൽ പി. കെ സബ് ജൂണിയർ ആൺകുട്ടികളുടെ ജീല്ലാ തല മൽസരത്തിൽ 1500,3000 മീറ്റർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും

സംസ്ഥാനതലത്തിൽ 3000 മീറ്ററിൽ സ്വർണ്ണവും നേടി.

2005 ൽ രഞ്ജിത്ത് സി.കെ ജൂണിയർ ആൺകുട്ടികളുടെ ജീല്ലാ തലമൽസരത്തിൽ 3000 മീറ്ററിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ 3000 മീറ്ററിൽ വെള്ളി മെഡലും നേടി.

2006 ൽ രഞ്ജിത്ത് സി.കെ ജൂണിയർ ആൺകുട്ടികളുടെ ജീല്ലാ തല മൽസരത്തിൽ വ്യക്തിഗത ചാന്പ്യൻഷിപ്പോടെ 800,1500, 3000 മീറ്ററിൽ ഒന്നാം സ്ഥാനവും,

സംസ്ഥാന കായിക മത്സരത്തിൽ 3000,1500 മീറ്ററിൽ രണ്ട് സ്വർണമെഡലും നേടി.

ആ വിദ്യാർദ്ഥിയെ ഈ വിദ്യാലയത്തിലെ അദ്ധ്യാപകരും രക്ഷാകർതൃ സമിതിയഗംങ്ങളും മുൻ കൈയ്യെടുത്തു ആർമിയിൽ ചേർത്തു. അവിടെ നല്ല രിതിയിൽ വിദ്യാഭ്യാസം നടത്തുന്നു. ഈ സ്ക്കൂളിലെ ഗോഗുൽ ദാസ് എ. ജി എന്ന വിദ്യാർദ്ഥി ജൂണിയർ ആൺകുട്ടികളുടെ ജീല്ലാ തലമൽസരത്തിൽ 100, 200 മീറ്ററിൽ ഒന്നാം സ്ഥാനവും, 400 മീറ്ററിൽ രണ്ടാം സ്ഥാനവും നേടി.

2007ൽ നിധിൻ പി.പി ക്ക് സബ് ജൂണിയർ ആൺകുട്ടികളുടെ ജീല്ലാ തല മൽസരത്തിൽ വ്യക്തിഗത ചാന്പ്യൻഷിപ്പോടെ 200, 400, 600 മീറ്ററിൽ ന്നാം സ്ഥാനവും നേടാനും അങ്ങനെ സംസ്ഥാനതലത്തിൽ ജില്ലയെ പ്റതിതിനിധീകരിക്കാനും സാധിച്ചു. . നൗഫൽ കെ. എ , അഖിൽ റ്റി,എന്നി വിദ്യാർദ്ഥികളെ ജൂണിയർ വിഭാഗം ജില്ലാ ക്റിക്കറ്റ് റ്റീമിലേക്ക് തെരഞ്ഞെടുത്തു.

2008ൽ ഈ വിദ്യാലയത്തിലെ വിദ്യാർദ്ഥികൾ സീനിയർവിഭാഗം ജില്ലാതല ക്റിക്കറ്റ് മൽസരത്തിൽ റണ്ണർഅപ്പ് ആയി. കൂടാതെ ജിതിൻ, ബിജു എന്നിവർ സബ് ജൂണിയർ ജീല്ലാ തല ചെസ് മൽസരത്തിൽ രണ്ടാം സ്ഥാനം നേടി. 2008ൽ മണി പി. വി ക്ക് സബ് ജൂണിയർ ആൺകുട്ടികളുടെ ജീല്ലാ തല മൽസരത്തിൽ വ്യക്തിഗത ചാന്പ്യൻഷിപ്പോടെ 200,400,600 മീറ്ററിൽ ന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ 400 മീറ്ററിൽ സിൽവറും, 600 മീറ്ററിൽ ഓടും നേടാനായി. 2009 ൽ അഖിൽ സി.ജോൺസൺ, സബ് ജൂണിയർ ജീല്ലാ തല ചെസ് മൽസരത്തിൽ രണ്ടാം സ്ഥാനം നേടി. ഈ വിദ്യാലയത്തിലെ വിദ്യാർദ്ഥികൾ സീനിയർവിഭാഗം ജില്ലാതല വോളിബോൾ ചാന്പ്യൻമാരായി.അമൽ ജോയി, അരുൺ ജിത്ത്, അഭിഷേക്, അനു ആനന്ദ, അഖിൽ പത്റോസ്, ജില്ലയെ പ്റതിനിധീകരിച്ച് സംസ്ഥാനതല വോളിബോൾമൽസരത്തിൽ പങ്കെടുത്തു.

2009 ൽ മണി പി. വി.ക്ക് ജൂണിയർ ആൺകുട്ടികളുടെ സബ് ജീല്ലാ തല മൽസരത്തിൽ 800 മീറ്ററിൽ ന്നാം സ്ഥാനവും 400 മീറ്ററിൽ രണ്ടാം സ്ഥാനവും, നിധിൻ പി.വി.ക്ക് 200 മീറ്ററിൽ മൂന്നാം സ്ഥാനവും ജില്ലാ തല മൽസരത്തിൽ മണി പി.വി ക്ക് 800 മീറ്ററിൽ ന്നാം സ്ഥാനവും നേടാനും സംസ്ഥാനതലത്തിൽ ജില്ലയെ പ്റതിനിധീകരിക്കാനും സാധിച്ചു.



ഈ വർഷത്തെ ബത്തേരി ഉപജില്ലാ കയിക മേളയിൽ

കലാരംഗം

2009-10 അധ്യയന വർഷത്തെ കലാരംഗം മികച്ച നേട്ടങ്ങളുടെ വർഷമായിരുന്നു. സക്കൂൾ തലത്തിൽ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താനും കഴിഞ്ഞു. സബ് ജില്ലാ തലത്തിൽ എൽ.പി, യു.പി, എച്ച്. എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി 150 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ കഴി‍ഞ്ഞു. അതിൽ എച്ച്.എസ് വിഭാഗത്തിൽ വിദ്യാലയത്തിന് രണ്ട് പോയന്റി ന്റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്.ജില്ലാകലോൽസവത്തിൽ കേരള നടനം,ലളിത ഗാനം, ശാസ്തീയ സംഗീതം, ദഫ്മുട്ട്, ഒപ്പന, സംഘനൃത്തം, മോണോ ആക്റ്റ, കവിതാ രചന, കാർട്ടൂൺ, ചിത്രരചന പെൻസിൽ,മിമിക്രി എന്നീ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ നേടി സംസ്ഥലത്തിൽ ലളിതഗാനം, ശാസ്തീയസംഗീതം, സംഘനൃത്തം,കേരള നടനം,മിമിക്രി എന്നീ ഇനങ്ങൾക്ക് "എ" ഗ്രേഡ് കരസ്ഥമാക്കി വയനാട് ജില്ലയ്ക്ക 15 പോയ്ന്റ് നേടിക്കൊടുത്തതും വിദ്യലയമാണ് കൂടുതൽ ഇനങ്ങളിൽ സംസ്ഥനതലത്തിൽ പങ്കടുത്ത ജില്ലയിലെ വിദ്യലയങ്ങളെ പിൻതള്ളിക്കൊണ്ടാണ് ഈ നേട്ടംകൊയ്തത്.




ഈ വർഷത്തെ ബത്തേരി ഉപജില്ലാ കലാ മേളയിൽ 114 പോയിന്റോട് കൂടി ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കിടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് ലഭിച്ചു.