ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം കൊറോണയെ ത‍ുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സംരക്ഷിക്കാം കൊറോണയെ ത‍ുരത്താം

ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത കോവിഡ് 19 എന്ന കോറോണ വൈറസിനുള്ള മരുന്ന് ആയിട്ട് നമ്മുടെ കൈവശമുള്ളത് അവനവന്റെ രോഗപ്രതിരോധശേഷി മാത്രമാണ്. രോഗപ്രതിരോധശേഷിനേടിയെടുക്കാൻ വേണ്ട ജീവിതക്രമം മനുഷ്യർക്ക് അനിവാര്യമാണ്. നമ്മുടെ അശ്രദ്ധ മൂലമാണ് ആണ് പ്രകൃതിയിൽ ഓരോ രോഗങ്ങൾ പടരുന്നത്.പ്രകൃതിയിൽ താളം തെറ്റിയ മഴയും അന്തരീക്ഷത്തിലെ ഉയർന്ന ചൂട് കൂടുന്നതും കുറയുന്നതും അനുസരിച്ച് രോഗങ്ങൾ ഉണ്ടാകുമെന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. അന്തരീക്ഷത്തിലെ ഊഷ്മാവ് ഒരുപോലെ നിൽക്കാൻ നാം വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നമ്മുടേതാണ്. നാം ഒരു കാര്യം ഓർക്കണം Lockdown വന്നത് മൂലം പ്രകൃതിയിൽ വല്യ മാറ്റങ്ങളാണ് സംഭവിച്ചത് അറിയുമോ ?എല്ലാത്തരം മാല്യന്യങ്ങളുടെയും അളവ് കുറഞ്ഞ് ശുദ്ധവായു ഉൾപ്പെടെ കൂടി ... മനുഷ്യന്റെ ഉപദ്രവങ്ങളിൽ നിന്ന് ഭൂമിയെ വീണ്ടെടുത്ത സന്തോഷത്തിലാണ് പ്രകൃതി. ഇതൊക്കെ ഒക്കെ ഒരു ആശ്വാസത്തിന് പറയാമെങ്കിലും കോറോണ കുടുംബത്തിലെ കോവിഡ്-19 എന്ന വൈറസ് ലോകത്തിന് ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. ഈ മഹാവ്യാധി പകരുന്നത് സ്പർശനം മൂലവും ശ്വാസനം മൂലവും ഒക്കെയാണ്. Break the chain മുഖേന മാത്രമാണ് ഈ രോഗത്തെ ഒഴിവാക്കാൻ സാധിക്കുന്നത്. നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ നിശ്ചിത അകലം പാലിക്കുകയും കഴിവതും മാസ്ക് ധരിച്ചും കൈകൾ Hand Wash / Sanitesior ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. ഇത്തരം പകർച്ചവ്യാധികൾ പടരാതിരിക്കാൻ നാം പൊതുസ്ഥലങ്ങളിൽ തുപ്പാതെ .. മാസ്കും മറ്റും വലിച്ചെറിയാതെ സഹജീവികളുടെ ജീവിതത്തെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്. കോവിഡ് - 19 എന്ന വൈറസ് മാത്രമല്ല നാം മറ്റ് എല്ലാ വെല്ലുവിളികളെയും തരണം ചെയ്തു മടങ്ങി വരുമെന്ന്നമുക്ക് ഒരുമിച്ച് പ്രതീക്ഷിക്കാം.

വൈഷ്ണവി ബി എ
3 സി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം