ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/സംശയകുട്ടി
സംശയകുട്ടി
ഞാൻ ആലില, ഞാൻ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ വീട്ടിൽ തന്നെ ആണ്, സ്കൂളിൽ പോകണ്ട... സ്കൂൾ അടച്ചു. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാടു സംശയങ്ങൾ തുടങ്ങി.... ഹി..ഹി .. അങ്ങനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് എനിക്ക് പുതിയ പേര് നൽകി എന്താണന്നോ? സംശയകുട്ടി കളിക്കാൻ പോകാൻ ഇറങ്ങിയാൽ അമ്മ കണ്ണുരുട്ടി വീട്ടിൽ ഇരുത്തും. എന്താണ് ഇതിന്റെ കാരണം എന്നറിയാനെ പറ്റുന്നില്ല. എന്താണ് കാരണം എന്ന് അമ്മയോട് ചോദിക്കാം എന്ന് കരുതി, എന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അമ്മയുടെ ഉത്തരം വന്നു "കൊറോണ ". എന്താണ് കൊറോണ അതായിരുന്നു എന്റെ അടുത്ത സംശയം. ഈ സംശയകുട്ടിടെ ഒരു കാര്യം അമ്മ ഒരു ചെറു പുഞ്ചിരിയോടെ അടുക്കളയിലേക്കു പോയി . സംശയം കൂടുമ്പോൾ അമ്മ വഴക്കുപറഞ്ഞു ഓടിക്കും എന്നാൽ ഇത്തവണ അങ്ങനെ ഒന്നും ഉണ്ടായില്ല. എന്റെ ചോദ്യങ്ങൾ കേട്ട ഉടനെ അമ്മയുടെ ഉത്തരങ്ങൾ വന്നു കൊണ്ടേ ഇരുന്നു. അമ്മ പറഞ്ഞു കൊറോണ ഒരു വൈറസാണെന്നു.വൈറസോ? അതെവൈറസ് അമ്മ പറയാൻ തുടങ്ങി "വൈറസ് എന്നാൽ കീടാണു. വൃത്തിയില്ലാത്ത കൈകളിലൂടെ വായിലെത്തും, വീടും പരിസരവും വൃത്തികേടായി കിടന്നാൽ, കൂട്ടം കൂടിയാൽ, കുളിക്കാതിരുന്നാൽ, അങ്ങിനെ എവിടെ നിന്നും പകരാം". കീടാണുവോ, അതിനെ ഞാൻ കളിക്കുടുക്കയിൽ കണ്ടിട്ടുണ്ടല്ലോ. അമ്മേ അപ്പോൾ എങ്ങനെ നാം കീടാണുവിൽ നിന്നും രക്ഷപെടും," നമ്മൾ വ്യക്തി ശുചിത്വം പാലിക്കുക, കൂട്ടം കൂടാതെ വീട്ടിൽ തന്നെ ഇരിക്കുക" അമ്മ കൂട്ടി ചേർത്തു. അപ്പോൾ കൂട്ടുകാരെ ശുചിത്വം പാലിച്ചു നമുക്ക് വീട്ടിലിരിക്കാം, ഈ കോറോണയെ നാടുകടത്താം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ