ഭൂമിയാം അമ്മയ്‌ക്കായ് കരങ്ങൾ കൂപ്പുന്നു നാം
നീണ്ട നാളേക്കായുള്ളൊരീ പ്രതിരോധത്തിനാൽ
അമ്മതൻ മടിത്തട്ടിൽ ഇരുന്നു വിലപിക്കുന്നു
മക്കളാം നമ്മൾ കൈകഴുകീടുക
വിരുന്നു വന്നൊരീ അതിഥിതൻ വിഷം-
ചിന്തീടുന്നൊരീ അമ്മതൻ മണ്ണിൽ
തിരക്കൊഴിഞ്ഞൊരീ വീഥിയിൽ മിഴിയൂന്നി നിന്നിടാം
മുൾക്കിരീടം ചൂടിയൊരീ അണുവിനാൽ
കൊഴിഞ്ഞു വീഴുന്നു അമ്മതൻ മക്കൾ
നിലവിലില്ല മരുന്നും മന്ത്രങ്ങളും
പ്രതീക്ഷയേകും പ്രതിരോധം മാത്രം
ഒറ്റക്കെട്ടായ് തുരത്തിടാം മാരിയെ
കൂട്ടുകൂടൽ കുറച്ചിടാം അമ്മതൻ കണ്ണീർ തുടച്ചിടാം