ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ആധുനികലോകം
ആധുനികലോകം
പ്രകൃതിയാലും മനുഷ്യനിർമ്മിതിയാലുമുള്ള ഒരു ആവാസവ്യവസ്ഥയാണ് ആധുനികലോകം. ഭൂമിയിലെ ചരാചരങ്ങളിൽപ്പെട്ട ഒരു ജീവി മാത്രമാണ് മനുഷ്യൻ. പരിണാമങ്ങളിലൂടെയുള്ള കഠിനപ്രവർത്തനങ്ങളുടെ ഫലമായി മറ്റു ജീവികളിൽ നിന്നും മനുഷ്യൻ വ്യത്യസ്ഥനായി. ഈ പ്രപഞ്ചത്തിലെ യഥാർത്ഥ സന്തുലിതാവസ്ഥ സ്വന്തം നിലനില്പിനു പാകമാക്കി. അതിലൂടെ ഒരു നാണയത്തിൻറെ ഇരുവശംപോലെ ആരോഗ്യവും അനാരോഗ്യവും പഴയകാലത്തേക്കാൾ കൂടുതലാണ്. മനുഷ്യൻറെ ശരിയായ ജീവിതത്തിൻറെ മുൻകാലങ്ങളിൽ നിലനിന്നിരുന്ന പ്രകൃതിദത്തമായ വനങ്ങളും വന്യജീവികളും ഈ ഭൂമുഖത്തു നിന്നും നശിച്ചു കൊണ്ടിരിയ്ക്കുന്നു. രോഗത്തിൻറെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. ഇതിൻറെ വലിയ ഉദാഹരണമാണ് കോവിഡ് 19 എന്ന മഹാരോഗം. ഈ മഹാമാരിയെ ചെറുത്തു നില്ക്കുവാൻ ശ്രമിയ്ക്കുന്നതിൽ മാതൃകയായ രാജ്യം ഇന്ത്യയും, സംസ്ഥാനം കേരളവുമാണ്. അതിനു വേണ്ടി നമ്മുടെ സർക്കാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ച് സാമൂഹിക അകലവും സഹകരണവും ശുചിത്വരീതിയും പാലിച്ച് നമ്മൾ എല്ലാവരും ഒന്നെന്ന സത്യത്തെ തിരിച്ചറിയുക. എന്നിലൂടെ ആർക്കും രോഗം പടരരുത് എന്ന് ഓരോരുത്തരും കരുതുക. അതിനായി നമ്മൾ പരിശ്രമിയ്ക്കുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം