ഫ്ലാറ്റ്

എത്ര നിലയിലായ് പൊങ്ങീടുന്നിവ
അത്രമേൽ മനുഷ്യർ തൻ ആഗ്രഹങ്ങളും
വേണമത്രേ ജലാശയം
അതിമനോഹരമാണെങ്കിൽ അതിമനോഹരം
പണിതുയർത്തി എത്രയോ
വിപത്തനാണാതറിയാതറിയാം
കാലമെത്രയായീടിലും കാണാം
അതിലോലമായിടും തണ്ണീർത്തടങ്ങളും
ഭയത്താൽ ആരവത്താൽ
പൊടിഞ്ഞുവീഴുമീ പൊടിപടലങ്ങളും
ഉച്ചത്തിൽ കെട്ടീടുമാ ഒച്ചയും
പച്ചയാം മനുഷ്യർതൻ
നെടു നിശ്വാസങ്ങളും
കളി കാര്യമായല്ലോ പരിണിതം
ഒരു കൂമ്പാരമായ് സ്വപ്നങ്ങളും
അർഹിക്കാത്തതൊന്നും അരുത്
പ്രകൃതിയോട് കാളിയരുത്
 

അവണി എ എസ്സ്
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത