എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


           കൊറോണക്കാലം
 അമ്മ പറഞ്ഞു കൊറോണ എന്ന്
അച്ഛൻ പറഞ്ഞു കൊറോണ എന്ന്
 പത്രത്തിലും കൊറോണ ടീവിയിലുംകൊറോണ
 എന്താണീ കൊറോണ
 പനിച്ചാൽ പേടി ചുമച്ചാൽ പേടി
 പുറത്തിറങ്ങാൻ മാസ്ക് വേണം
 ഡോക്ടറുടെ അടുത്ത് പോയാലും
 മരുന്നുകൊണ്ട് മാറില്ലെന്നും
 സ്കൂളും പൂട്ടി കളിക്കാനും വയ്യ
 അടികൊണ്ടു മടുത്തു ഞാൻ
 വീട് ഒരു ജയിലായി
  അവധിക്കാലം കുളമായി
 അമ്മ പറഞ്ഞു കൈകഴുകാൻ
 മന്ത്രി പറഞ്ഞു കൈകഴുകാൻ
വീട്ടിലിരുന്നു കൈകഴുകി തൂത്തു ഞാൻ കൊറോണയെ ....

 

വേദസ്
1 C എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത