ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
നൂറു കൊല്ലത്തിനകം ഭൂമി ജനവാസയോഗ്യമല്ലാതാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞൻമാർ നൽകുന്ന മുന്നറിയിപ്പ് . ഇപ്പോൾ തന്നെ ഭൂമി അപകടകരമാം വിധം മലിനപ്പെടുന്നു.ഈ സമയങ്ങളിലാണ് പകർച്ചവ്യാധികൾ കൂടുതലും ഉണ്ടാകുന്നത്.പകർച്ചവ്യാധികളുടെ കാലത്ത് മറ്റുള്ളവർക്ക് വേണ്ടി സ്വയം ത്യജിക്കപ്പെടുന്ന ജീവിതങ്ങൾ വാർത്തയാവാറുണ്ട്. <

2020 -ൽ ലോകത്തെ വിഴുങ്ങിക്കൊണ്ട് കോവിഡ്-19(കൊറോണ) എന്ന പകർച്ചവ്യാധി വന്നിരിക്കുകയാണ് . ചൈനയിൽ ഉണ്ടായ പകർച്ചവ്യാധി ലോകമെമ്പാടും ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്നു. പ്രായമുള്ളവർക്കും കുട്ടികൾക്കുമാണ് വേഗം രോഗം ഉണ്ടാകുന്നത് .മരുന്ന് കണ്ടെത്താൻ കഴിയാത്ത ഈ വൈറസിനോട് പോരാടുകയാണ് മനുഷ്യർ.<

പകർച്ചവ്യാധികളിൽ നിന്ന് രക്ഷപ്പെടാൻ ശുചിത്വം ആവശ്യമാണ്. വ്യക്തി ശുചിത്വം ,പരിസര ശുചിത്വം,എന്നിവ പാലിക്കണം. കോവിഡിനെ തോല്പിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് പ്രധാനമാണ് . രോഗമുള്ളവർ മറ്റുള്ളവരുമായി പരസ്പരം ഇടപെടാതിരിക്കുക, ഒരു മീറ്റർ ദൂരം പാലിക്കുക, എന്നിവയൊക്കെ ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു.ഇതിനായി ബോധവൽക്കരണ ക്ലാസുകൾ ഫലപ്രദമാകും . ഇതിനെക്കുറിച്ച് അറിവ് എല്ലാവരിലും എത്തിക്കുക. കൊറോണയെ പിടിച്ച് കെട്ടുക.

അനുപമ. എ
8C ഗവ എച്ച് എസ് ചിറക്കര, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
{{{പദ്ധതി}}} പദ്ധതി, 2020
ലേഖനം


[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:കൊല്ലം ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:ചാത്തന്നൂർ ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ ലേഖനംകൾ]][[Category:കൊല്ലം ജില്ലയിലെ {{{പദ്ധതി}}} ലേഖനംകൾ]][[Category:കൊല്ലം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:ചാത്തന്നൂർ ഉപജില്ലയിലെ {{{പദ്ധതി}}}-2020 ലേഖനംകൾ]][[Category:കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]