ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
രാവിലെ ഉണർന്നപ്പോൾ മുതൽ ആദി കരച്ചിലാണ് 'എന്തൊരു അവധിക്കാലാ ഇത് എവിടെയൊക്കെ പോവാന്ന് പറഞ്ഞതാ,ടൂറുപോയിട്ട് ഒരു എെസ്ക്രീം കഴിക്കാൻപോലും പുറത്തുപോയില്ല ഇതുവരെ. വീട്ടിനകത്തിരുന്നു ഞാൻ മടുത്തു.ഒന്നുകളിക്കാനെങ്കിലും പുറത്തു വിടൂ.... മോനേ ലോകം ഇന്ന് ഒരു മഹാമാരിയോടു പൊരുതുകയാണ്.ആരോഗ്യ പ്രവർത്തകരെ നമ്മൾ അനുസരിച്ചേ പറ്റൂ.നമുക്കും മറ്റുള്ളവർക്കും ആപത്തു വരാതിരിക്കാൻ നാം ഇപ്പോൾ അകത്തിരുന്നേ പറ്റൂ . കൊറോണ എന്ന ഈ മഹാമാരിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടോട്ടെ,നമുക്ക് എവിടെവേണേലും പോവാട്ടോ. ആദി മുഖമുയർത്തി അമ്മയെ നോക്കി. അവൻറെ കണ്ണിൽ ഭയം നിറഞ്ഞിരുന്നു. അവൻറെ കവിളിൽ ഒരുമ്മകൊടുത്ത് അമ്മ പറഞ്ഞു. ഭിതിയല്ല വേണ്ടത് ജാഗ്രതയാണ്,നാം ഇതും അതിജീവിക്കും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ