യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/covid 19
പേടി വേണ്ട ജാഗ്രത മതി
ലോകത്ത് കൊറോണ എന്ന മാരകരോഗം പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ എന്ന വൈറസാണിതിനു കാരണം.ഇത് പടർന്നു പിടിക്കാതിരിക്കാനാണ് ലോക് ഡൗൺ വന്നത്.വീടിനു പുറത്തിറങ്ങാതെ ആരുമായി സംസാരിക്കാതെ കഴിയാനുള്ള സമയം. ഈ മഹാമാരിയെ തടഞ്ഞാൽ മാത്രമെ നമുക്കു നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണുവാനും സംസാരിക്കുവാനും കഴിയൂ. അതു കൊണ്ടു തന്നെ പ്രിയ കൂട്ടുകാരെ, ഈ രോഗത്തെ ചെറുക്കാൻ നമ്മൾക്കൊന്നിച്ച് മുൻകരുതലുകളെടുത്ത് മുന്നേറാം.
|