എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/അകലട്ടെ ഇരുൾ
അകലട്ടെ ഇരുൾ
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്നുരാത്രി ഒൻപതു മണിക്കാണ് കൊറോണയെന്ന ഇരുട്ടിനെതിരെ ദീപം തെളിച്ച് രാജ്യത്തിന്റെ ഐക്യം പ്രകടിപ്പിക്കുന്നത്. മുംബൈയിൽ മൂന്നു ഡോക്ടർമാർക്കും 46 മലയാളി നേഴ്സുമാർക്കും കോവിഡ്. മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിൽ 53 നേഴ്സുമാർക്കു കോവിഡ് സ്ഥിരീകരിച്ചു, ഇതോടെ ആശുപത്രി അടച്ചു. നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരമാണ്. 150 ഓളം മലയാളി നേഴ്സുമാർ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രവർത്തകർക്കിടയിൽ അതിവേഗം രോഗം പടരുന്നത് ആശങ്കയിലാഴത്തിയിട്ടുണ്ട്. ചൈനയിൽ നിന്നും എല്ലാ രാജ്യങ്ങളിലേക്കും പകർന്ന കൊറോണ വൈറസ് എല്ലാരിലും ഭീതിഉണ്ടാക്കുന്നുവയാണ്. കോവിഡ് 19 ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഒറ്റപ്പെടലിനപ്പുറം ഒരുമയുടെ സ്നേഹപാഠങ്ങൾ ഒരു വശത്ത് അടച്ചിടലിന്റെ വമ്പൻ ദുരിതങ്ങൾ ഭീതിയോടെ തുറിച്ചു നോക്കുമ്പോഴും കൈമോശം വന്ന ചില നന്മകളുടെ വീണ്ടെടുപ്പുകൂടി നടക്കുന്നുണ്ട് ഈ ലോക്ക് ഡൗൺ കാലത്ത്. അയൽക്കാരോടും വീട്ടുക്കാരോടും കൂട്ടുക്കാരോടുമൊക്കെയുള്ള സൗഹൃദവും കരുതലും വളരുന്നു. വൈറസ് വ്യാപനം തടയാനാവാതെ ലോകം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയാനാകാത്ത സാഹചര്യത്തിൽ ലോകത്ത് ലോക്ക് ഡൗൺ പ്രഖാപിക്കുന്നു. കൂട്ടുക്കാരെ നമുക്ക് ഒത്ത് ചേരാം സർക്കാരിനൊപ്പം. നിയമപാലകർ പറയുന്നത് അനുസരിക്കാം . ആരോഗ്യപ്രവർത്തകർക്കുവേണ്ടി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം