ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/കോറോണയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയും ശുചിത്വവും
അതിഭീകരമായ ഒരു ഘട്ടം കടന്നുപോയികൊണ്ടിരിക്കുകയാണ്. കൊറോണ എന്ന കോവിഡ് 19.മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള ജന്തുജാലങ്ങളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്.  
 വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്.5-6 ദിവസമാണ് ഇൻകുബേഷൻ പീരിയഡ്.പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങൾ.
   ഈ വൈറസിനെ നാം ആട്ടിയോടിക്കണം.അതിനു പ്രധാനമായും ആവശ്യമുള്ളത് ശുചിത്വമാണ്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവുമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.ഈ ഒരു അവസ്ഥയിൽ നമ്മൾ നമ്മുടെ കയ്യും കാലും എപ്പോഴും സോപ്പിട്ടു കഴുകി കൊണ്ടേയിരിക്കണം.ഒരു പരിധിവരെ നമ്മൾ തന്നെ നമ്മുടെ ശരീരത്തെ കൊറോണയിൽ നിന്നും അകറ്റനിർത്തണം.   
   എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്.വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ,  റോഡുകൾ, മറ്റു പൊതുസ്ഥലങ്ങൾ തുടങ്ങി  മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചത്വമില്ലായ്മയുണ്ട്. 
     ഇത്തരം പ്രശ്നങ്ങൾ നാം പരിഹരിച്ചുകൊണ്ടു ജീവിതത്തെ ഉയർത്തിക്കൊണ്ടു വരണം. 
  ലോക വൻകിട രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ. ബ്രിട്ടൺ എന്നിവിടങ്ങളിലെ അവസ്ഥ വളരെ ഗുരുതരമാണ്. നിത്യേനെ ആയിരക്കണക്കിനാളുകൾ ആണ് ഈ രാജ്യങ്ങളിൽ ദിവസവും മരിച്ചു കൊണ്ടിരിക്കുന്നത്. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആർഭാടങ്ങളിൽ മുഴുകി ജീവിച്ചു കൊണ്ടിരുന്നതുമാണ്. ഒരു തരത്തിലുള്ള മുൻകരുതലുകളും അവർ തുടക്കത്തിൽ എടുത്തിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോൾ ആ രാജ്യങ്ങളൊക്കെ നിശ്ശബ്ദതയിലാണ്. 
        നമ്മുടെ ഈ കൊച്ചുകേരളവും കോവിഡിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. പക്ഷെ നമ്മുടെ ഗവണ്മെന്റ് മുന്കരുതലോടെ ഇതിനെ കൈകാര്യം ചെയ്യുകയാണ്.ആരോഗ്യ പ്രവർത്തകരുടെയും നിയമപാലക്കാരുടെയും, സന്നദ്ധപ്രവർത്തകരുടെയും അക്ഷീണ പ്രവർത്തനത്തെ നമ്മൾ അഭിനന്ദിച്ചേ മതിയാകു. സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും നമുക്ക് ഒന്നിച്ചു പങ്കുചേരാം. വിദ്യാർത്ഥികളായ നമ്മൾക്കും നമ്മുടെ സാന്നിധ്യമറിയിക്കാം. സാമൂഹിക അകലം പാലിക്കാം. കോറോണയെ  ഈ സമൂഹത്തിൽ നിന്ന് നമുക്ക് അകറ്റി നിർത്താം. 
ഫാത്തിമത്‌ നൈല
9A ജി.എച്ച്.എസ്.എസ്.ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം