പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
       ആരോഗ്യരംഗത്ത്‌ സുപ്രധനമായ നേട്ടങ്ങൾ ഉണ്ടാക്കിയ സംസ്ഥനമാണ് കേരളം. മെച്ചപ്പെട്ട ആയൂർദൈർഘ്യം, കുറഞ്ഞ ശിശുമാരണ നിരക്ക്‌ , കുറഞ്ഞ മാതൃ മരണ നിരക്ക് എന്നിങ്ങനേ കേരളം കൈവരിച്ച നേട്ടങ്ങൾ എറയാണ് . കേരളം ഇന്ന് അഭിമുഖീകരിക്കുന്ന മഹാമാരിയായ കോവിഡ്_19 മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയരുടെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം ഒന്നും കൊണ്ടുവരാൻ അതിന് സാധിച്ചിട്ടില്ല 
       ചൈനയിൽ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട  കൊറോണ വൈറസ് അതിന്റെ സർവ്വ ശക്തിയെടുത് പൂർവാധികം രോക്ഷംകൊണ്ടത് ഇറ്റലിയിലും യു എസ് ലു ഒക്കെയാണ് നമ്മുടെ ഇന്ത്യയിൽ മികച്ച ആരോഗ്യരംഗവും ജനങ്ങളുടെ രോഗ പ്രതിോധശേഷിയും ഒരു പരിധിയിൽ കൂടുതൽ കൊറോണയേ നാശോമ്മുഖമാക്കാൻ സാധിച്ചിട്ടുണ്ട്.
     രോഗപ്രതിരോധശേഷി ഒരു വ്യക്തി കൈവരിക്കുന്നത് അവന്റ ശരീരികവും , മാനസികവും,സാമൂഹികവുമായ സുസ്ഥിതിയിൽ നിന്നാണ്. പ്രതിരോധം എന്നാൽ കേവലം ഡോക്റ്റർ,ആശുപത്രി, നയ്‌സ്, മരുന്ന് എന്നതിനപ്പുറം ശുദ്ധമായ കുടിവെള്ളം,ശുദ്ധമായവായു, വൃത്തിയുള്ള വീട്, പരിസരം എന്നിവകുടിയാണന്ന്‌ നാം തിരിച്ചറിയണം
       പണ്ടുമുതലേ  രോഗങ്ങളുടെ കാര്യത്തിൽ     ചില പൊടക്കൈകളും നട്ടുവൈദ്ധ്യവും അറിയുന്നവരാണ് വീട്ടിലെ മുതിർന്നവർ. ചെറിയ ജലദോഷം , പനി ,ചുമ, കഫക്കെട്ട്, വയറുവേദന തുടങ്ങി നെഞ്ചിരിച്ചലിനും മറ്റും പൊടിക്കൈകൾ ഉപയോഗിക്കുന്നവരെ ഇന്നും നമ്മുക്ക് ഇടയിൽ കാണാം
         ലോക നിലവാരത്തിനൊപ്പം നൽകുന്നതാണ് നമ്മുടെ ആരോഗ്യരംഗം. ഏറ്റവും മുന്തിയ ചികിൽസ ലഭിക്കുന്ന ഇവിടെ എത്തുന്ന അറബി വിദേശികളും കുറവല്ല.എന്തിനേരേപറയുന്നൂ വിനോദസഞ്ചാരികൾ കേരളത്തിൽ എത്തുന്നത് വെറും നയനാനന്ദത്തിനൂ മാത്രമല്ല, യോഗയിലൂടെ  ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ച് പലരോഗങ്ങളയും ഇല്ലാതാക്കാനും ഉയിച്ചൽ, പിയിച്ചൽ കളരി എന്നിവയിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും തന്നെയാണ്.
       തിരുവനന്തപുരത്തെ കോവളം ബീച്ചിൽ ആർത്തുല്ലസിച്ച്‌ വെയിൽ കായുന്ന വിദേശികള കണ്ടിട്ടില്ലേ ശരീരത്തിലെ വിറ്റാമിനുകളുടെ അഭാവം പരിഹരിക്കുകയാണ് അവർ ഒരു തരത്തിൽ പറഞ്ഞാൽ രോഗപ്രതിരോധശേഷി നേടിയെടുക്കുകയാണവർ.    ജീവിതത്തിൽ ആവിശ്യം വേണ്ടതാണ് ആരോഗ്യം. ആരോഗ്യം നേടിയെടുക്കുന്നത്‌ രോഗങ്ങളെ പ്രതിരോധിക്കുന്നതിലുടയാണ്.
       രോഗ പ്രതിരോധശേഷി മയ ഭഷണത്തിൽ ദിനവും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക ശരീരഭാരം നിയന്ത്രിക്കുക ദിവസവും വ്യായാമo ചെയുന്ന ശീലം വളർത്തിയെടുക്കുക . പ്രതിരോധ കുത്തിവെപ്പുകൾ നടത്തുക മനസംഘർഷo കുറക്കുക . പ്രതിരോധ കുത്തിവെപ്പുകൾ ശരിയായ സമയത്ത് തന്നെ നൽകിയാൽ  പലവിധ മാരഗരോഗങ്ങളിൽ നിന്നും അതിജീവിക്കാനുള്ള രോഗ്‌പ്രതിരോധം സാധ്യമാകും 
       മെച്ചപ്പെട്ട രോഗ പ്രതിരോധത്തിലുടെ മെച്ചപ്പെട്ട ആരോഗ്യ സംസ്കാരം വളർത്തിയെടുക്കെണ്ടത് അത്യന്താപേക്ഷിതമാണ് ആരോഗ്യമാണ് സമ്പത്ത് എന്ന് തിരിച്ച് അറിഞ്ഞു കൊണ്ടിരിക്കുന്ന കാലത്തിലുടയാണ് ഇന്ന് നമ്മുടെ പോക്ക്‌ . ലോകം മുഴുവൻ പടർന്നു  പന്തലിച്ച് കിടക്കുന്ന മഹാമാരി കൊറോണ എന്ന പകർച്ചവ്യാധിയിൽ വികസിത രാജ്യങ്ങൾ അതിനു മുന്നിൽ പകച്ച് നിൽകുബോൾ പോലും . ഇതുവരയുള്ള കേരളത്തിന്റെ സ്ഥിതിയിൽ നമ്മുക്ക് ആശ്വസിക്കാം. നമ്മുടേ ഭരണ കുടങ്ങളുടെ ഇച്ഛ ശക്തിയും ജന മനസ്സുകളുടെ സഹകരണ ശേഷിയും പ്രതിരോധ മാർഗങ്ങളും ഒന്നു മാത്രമാണ് കൊറോണ യിക് അടിയറവു നൽകിയത് 
         കൊറോണയെ സംബന്ധിച്ചിടത്തോളം ജാഗ്രതയാണ് ഏറ്റവുo നല്ല പ്രതിരോധം ആനവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക കഴ ീയുന്നതും  വീട്ടിൽ തന്നെ ഇരിക്കുക.
Anuvarna Manoharan
8 D പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം