മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ചെറുത്തുനിർത്താം കൊവിഡിനെ.....
ചെറുത്തുനിർത്താം കൊവിഡിനെ.....
ലോകം മുഴുവൻ മുറി അടച്ചിരിക്കുന്ന ദിനങ്ങൾ. പുറത്തെങ്ങും ആരും ഇറങ്ങുന്നില്ല.ആർക്കും തന്നെ ഇറങ്ങാൻ പറ്റുന്നില്ലെന്ന് വാസ്തവം.വൈകി എഴുന്നേൽക്കുന്ന ദിനങ്ങൾ. വിരസമായ സന്ധ്യകൾ. ആഘോഷങ്ങളുടെ ആഹ്ലാദതിമിർപ്പ് കൊട്ടിയിറങ്ങുന്ന കാലം കടന്നു വന്നപ്പോഴും ആർക്കും തന്നെ അവയെ വരവേൽക്കാനോ ആ ഉത്സവ ലഹരിയിൽ പങ്കുചേരാനോ സാധിക്കുന്നില്ല.ബറാഅത്തും, പെസഹയും, വിഷുവും കടന്നുവന്നെങ്കിലും എവിടെയും ആഘോഷങ്ങളില്ല.സാരമില്ല.നമുക്ക് മുന്നിൽ ഉള്ളത് ലോകത്തെ മുഴുവൻ തരിപ്പണമാക്കാൻ കെൽ പ്പുള്ള മഹാമാരിയാണ്. നാം അതിന് എതിരെയുള്ള പോരാട്ടത്തിലും ആണ്. ചെറിയൊരു പിഴവു പോലും വലിയ വിപത്തു വിളിച്ചുവരുത്തിയേക്കാം.അതിനാൽ തല്ക്കാലം ആഘോഷങ്ങൾ മാറ്റിവെക്കാം.മഹാമാരിയുടെ ഇരുണ്ട ഘട്ടങ്ങളെ തരണം ചെയ്ത് ഒരു ദിനം നമുക്ക് ഈ ദിനങ്ങളെ പുനർ സൃഷ്ടിക്കാം. ലോകത്തിന് എന്താണ് സംഭവിച്ചത്? Covid19 എന്ന് നാമകരണം ചെയ്യപ്പെട്ട വൈറസ് ഇന്ന് വില്ലനായികൊണ്ടിരിക്കുകയാണ്. ദിനപത്രങ്ങൾ ഇതിന്റെ ശീർഷകത്തോടെ ദിനംതോറും ജനങ്ങളുടെ മുന്നിലെതുമ്പോൾ ഇടറാത്ത മനസ്സും ഒന്ന് പിടഞ്ഞു. ആശങ്ക കൂടാതെ ജാഗ്രതാ നിർഭരായി നാം ഓരോരുത്തരും മാറേണ്ടതുണ്ട്.ചെറുത്തു നിൽപ്പ് ഒടുക്കത്തിലാവാതെ, തുടക്കത്തിലാവേണ്ടത് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. ഈ വൈറസ് വ്യാപനം തടയുന്നതിനായി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്: ജനങ്ങളുടെ ഇടയിൽ ഒരു സാമൂഹിക അകലം പാലിക്കുക.മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, യാത്രകൾ റദദാക്കുക ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുതുകയും covid മുക്ത ദേശം പുനർ സൃഷ്ടികുകയും ചെയ്യാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം