വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

രാജു ഇന്നും സ്കൂളിൽ പോയത് കുളിക്കാതെ തന്നെ. സ്കൂളിൽ നിന്ന് എത്തിയാലും സന്ധ്യക്ക് ശേഷമുള്ള മേലുകഴുകൽ. തീരെ വൃത്തിയില്ലാത്ത പ്രകൃതം. അതുകൊണ്ടു തന്നെ ഒരു പാട് അസുഖങ്ങൾ തിങ്ങിയ ജീവിതം .അവന്റെ അമ്മ ഒന്ന് പിടിച്ചൊതുക്കി കുളിപിച്ചാൽ തന്നെ നീരിറങ്ങി പല്ലുവേദനയ്ജല ദോശവും തന്നെ.

രാജൂ,.......

ഒന്ന് കളിനിർത്തി വന്ന് കുളിക്ക്., അമ്മ കൂവി വിളിച്ചു. അവൻ ചളി നിറഞ്ഞ കാലുമായി അകത്ത് കയറി. കൈകഴുകിയതിന് ശേഷം ചോറ് കഴിച്ചു. ഇങ്ങന പതിവാക്കിയ രാജുവിന് വയറുവേദന തുടങ്ങി. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഒരു നീണ്ട കടലാസിൽ മരുന്ന് കുറിക്കുക്കയും ചെയ്തു. ഡോക്ടർ നിർദേശിച്ചു : മണ്ണിൽ കളിച്ചു കഴിഞ്ഞാൽ നഖം വൃത്തിയാക്കി എന്ന് ഉറപ്പ് വരുത്തി മാത്രമാമായിരിക്കണം നാം ഒരുരുള വായിൽ വെക്കേണ്ടത്. നഖം വളർന്നാൽ വെട്ടിക്കളയാൻ മറക്കരുത്. നീരിറങ്ങുന്നത് കുളി പതിവാക്കത്തത് മൂലമാണ്. നാം ശരീരവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രാജുവിന്റെ അസുഖങ്ങൾ അവന് തന്നെ മതിയായി വന്നപ്പോൾ അവന്റെ ശീലങ്ങളെല്ലാം അവൻ തന്നെ മാറ്റാൻ തുടങ്ങി. രാവിലെ എണീറ്റ് വല്ല് തേച്ച് ,കുളിച്ച്, നഖം വെട്ടി, അങ്ങനെയെല്ലാം ........

ആഴ്ചയിൽ വീടും പരിസരവും വൃത്തിയാക്കും പതിവായി. നമ്മുടെയെല്ലാം വൃത്തിയില്ലാത്ത ശീലങ്ങൾ നാം വെടിയണം. അല്ലെങ്കിൽ നമുക്കും എന്നും അസുഖങ്ങൾ നിറഞ്ഞ ജീവിതമാകും. ഓരോ വ്യക്തിയും ശുചിത്വം പാലിക്കുക .

മുഹമ്മദ് അമീൻ കാളിയത്ത്.
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം