ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./നാടോടി വിജ്ഞാനകോശം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - നാടോടി വിജ്ഞാനകോശം
ഫറോക്കിൽ ടിപ്പുുസുൽത്താൻ പണികഴിപ്പിച്ച സുൽത്താൻ റോഡിന്റെ തുടർച്ചയെന്നോണം അടിവാരം വരെ എത്തിനിൽക്കുന്ന ഇടവഴി. അവിടെനിന്ന് മുകളിലേക്ക് പോകുന്ന ഒറ്റയടിപ്പാത ചെന്നെത്തുന്നത് കശുമാവും പാഴ്‍ചെടികളും ഇഴജന്തുക്കളും നിറഞ്ഞ വിശാലമായ കുന്നിൻപുറം. അതെ, അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തി വാണിരുന്ന ഇരുളിന്റെതട്ടകമായ ഇരുളിക്കാട്ടകമെന്ന ഇരുമൂളിപ്പറമ്പിന്റെ എട്ട് ദശകങ്ങൾക്ക് മുമ്പുള്ള ചിത്രമാണിത്. ഉഷസ്സിന്റെ താതനെന്ന് മൊഴിമാറ്റം നടത്താവുന്ന അബുസ്സബാഹ് അഹമ്മദലി സാഹിബിന് ലഭിച്ച ഉൾവിളി അദ്ദേഹത്തെ ഈ പ്രദേശത്തെത്തിച്ചു. അവിടെ വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കാൻ 1942ൽ 'അറിവിന്റെ പൂന്തോപ്പ് ' ആയ റൗളത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചു. തുടർന്ന് 1948ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഫാറൂഖ് കോളേജ്, അതേ വർഷം തന്നെ മസ്ജിദുൽ അസ്ഹർ, 1954ൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, 1960ൽ ഫാറൂഖ് എ.എൽ.പി സ്കൂൾ, 1961ൽ ഫാറൂഖ് ട്രൈനിങ്ങ് കോളേജ്, 1991ൽ അൽ ഫാറൂഖ് റെസിഡെൻഷ്യൽ സീനിയർ സെക്കണ്ടറി സ്കൂൾ, അതേ വർഷം തന്നെ ഫാറൂഖ് എഡ്യൂുക്കേഷൻ സെന്റർ, 2005ൽ ഫാറൂഖ് ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂൂട്ട്, 2006ൽ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുടെയെല്ലാം അടിസ്ഥാനനാമം ഒന്ന്; ഫാറൂഖ്. റൗളത്തുൽ ഉലൂം അസ്സോസിയേഷനു കീഴിലായി പതിനൊന്നിൽ അധികം സ്ഥാപനങ്ങളും, ഹോസ്റ്റലുകളും ഇന്നിവിടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ ഓട്ടോണോമസ് പദവികൂടി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.
രാജാ ഗേറ്റ്
റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിൽ ചിലത്
റൗളത്തുൽ ഉലൂം അറബിക് കോളേജ്
ഫാറൂഖ് കോളേജ്
ഫാറൂഖ് കോളേജ് ഗ്രൗണ്ട് ഇൻഡോർ സ്റ്റേഡിയം മസ്ജിദുൽ അസ്ഹർ
ഫാറൂഖ് ട്രൈനിംങ്ങ് കോളേജ് ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്
കേൻറ്റീൻ ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് അബുസ്സബാഹ് ലൈബ്രററി
ഫാറൂഖ് ഹൈസ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറിസ്കൂൾ ഫാറൂഖ് എ.എൽ.പി സ്കൂൾ
അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ
റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഹോസ്റ്റലുകളിൽ ചിലത്
കാലത്തിന് കൈവിളക്കായി നിൽക്കുന്ന റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങൾ, അതിന്റെ സ്ഥാപകരുടെ ആഗ്രഹംപ്പോലെതന്നെ ഭാവിയിൽ ഇനിയും കൂടുതൽ ശ്രേണിയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം.