എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/നൈതികം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യൻ ഭരണഘടന രൂപീകൃതമായതിന്റെ എഴുപതാം വാർഷികാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്ത് എല്ലാ സ്കൂളുകളിലും നടത്തുന്ന പരിപാടിയാണ് നൈതികം.ഭരണഘടനയെ പരിചയപ്പെടുത്തിക്കൊണ്ട് അവകാശങ്ങളെക്കുറിച്ചും,കടമകളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ഓരോ ക്ലാസുകളിലും അവകാശപത്രിക തയ്യാറാക്കുകയും അവ ക്രോഡീകരിച്ച് സ്കൂളിന്റേതായ അവകാശ പത്രിക നൈതികം @ സ്കൂൾ എന്ന പേരിൽ തയ്യാറാക്കി ഡിസംബർ പത്തിന് മനുഷ്യാവകാശദിനത്തിൽ പ്രകാശനം ചെയ്യുകയുമാണ് വേണ്ടത്. എസ്.ഡി.പി.വൈ.ബോയ്സ് ഹൈസ്കൂളിൽ ഇതിന്റെ മുന്നോടിയായി ഹൈക്കോടതിയിലെ അഭിഭാഷകനായ സംഗീത് വി സി ഭരണഘടനയെക്കുറിച്ചും കുട്ടികളുടേയും സ്ത്രീകളുടേയും അവകാശങ്ങൾ,കടമകൾ എന്നിവയെക്കുറിച്ചും ഒരു ബോധവല്ക്കരണ ക്ലാസ് നടത്തുകയുണ്ടായി.


നൈതികം പരിപാടിയിൽ കുട്ടികൾ
ആഷിക് കെ ബി സംസാരിക്കുന്നു
അഡ്വ.സംഗീത് സംസാരിക്കുന്നു
ക്ലാസ് നയിക്കുന്ന അഡ്വ. സംഗീത്