ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ



കുഞ്ഞായിരിക്കുന്നതേറെയിഷ്ടം
അച്ഛൻ പറയുന്നതങ്ങനെ
വലുതായിരിക്കുന്നതെന്നമ്മ ചൊല്ലി.
ഏറെ നാൾക്കുശേഷമല്ലോ
ഞങ്ങളെല്ലാം ഒത്തുകൂടിയിരിപ്പൂ
അതാണല്ലോ ലോക് ഡൗൺ
എത്ര സന്തോഷമാണിവിടം
ജോലിത്തിരക്കൊട്ടുമില്ല
നട്ടുനനയും ഞങ്ങൾ തന്നെ
പൊന്നു തരുന്ന മണ്ണെന്നച്ഛൻ
പൊന്നുവിളയിക്കുമീ രണ്ടു പേർ മാത്രം
ഏറെ തിരക്കിനിടയിലുമെ ന്നച്ഛൻ
നല്ല വാക്കു ചൊല്ലിത്തരുമെ ന്നച്ഛൻ
എന്നും കയ്യിൽ തൂങ്ങി ഞാൻ
.നടന്നു പോകുമാവണ്ടി കേറാൻ
എന്തൊക്കെ പറയുമെന്നച്ഛനോട്
ഓർക്കുവാനുണ്ടോർമ്മകളേറെയാണ്.
അച്ഛൻ പറയുന്നു മാസ്ക്കു-
ധരിക്കേണം കൈ കഴുകേണം
പുതിയ വർഷവും ശീലമാക്കണം
കൊറോണ ഭീതിയോടിയെത്തി
എന്തേയിതെല്ലാം മാറിടുമോ
എന്നച്ഛനെന്നെ ചേർത്തണച്ചു'


അഭിജിത്ത്. പി. എസ്
4 ശ്രേയ എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത