വർഗ്ഗം:33045 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                             വിജയരഹസ്യം

ഉച്ചതൊട്ട് തുടങ്ങിയ മഴയായിരുന്നു.തോരുന്നില്ല .ഇപ്പോൾ വൈകുന്നേരമായി.അവൻ പുറത്തു കൂട്ടുകാരുടെ കൂടെ മുഴുവൻ നേരവും കളിയാണ്. അതുകൊണ്ടുതന്നെ അവൻ പഠനത്തിൽ പിന്നോട്ടാണ്. അന്നു മഴയായതുകൊണ്ട് അപ്പുവിന് പുറത്തുപോകാൻ കഴിഞ്ഞില്ല. വീട്ടിലിരുന്നാൽ അവനെ അമ്മ ഇരുത്തി പഠിപ്പിക്കും. പരീക്ഷ അടുത്തുവരികയായിരുന്നു. കുറേ ദിവസ്സങ്ങളായി അവൻ വീടിനു പുറത്തിറങ്ങീട്ട്.എപ്പോഴും മഴയായിരുന്നു. സ്കൂൾ അവധിയായിരുന്നു.അവനെ എല്ലാ ദിവസവും അമ്മ ഇരുത്തി പഠിപ്പിച്ചു.അന്നാദ്യമായി അവൻ മഴയെ പഴിച്ചു. കുറച്ചു നാളുകൽക്കു ശേഷം മഴ നിന്നു. സ്കൂളും തുറന്നു. അത്രയും ദിവസം കൊണ്ടു അമ്മ അവനെ പഠിപ്പിച്ചുതീർക്കാനുള്ളതൊക്കെ പഠുപ്പിച്ച തീർത്തു. കുറച്ചു നാളുകൾക്കു ശേഷം വലിയ പരീക്ഷ വന്നു. അവന്റെ അമ്മ പഠിപ്പിച്ചുകൊടുത്തതെല്ലാം അവൻ എഴുതി,.റിസൾട്ട് വരാൻ അവന് ആവേശമായിരുന്നു.റിസൾട്ട് വന്നു. ക്ലാസ്സിൽ പുറകോട്ടായിരുന്ന അവൻ ക്ലാസ്സിൽ ഫസ്റ്റായി. അവന് തന്റെ സന്തോഷം അടക്കാനായില്ല. അന്നാദ്യമായി അവന് മഴയെക്കുറിച്ച് അഭിമാനവും തോന്നി. പിന്നയങ്ങോട്ട് അവന് പഠിക്കാനുള്ള ആവേശം കൂടിക്കൂടി വന്നു. അതുവരെ ക്ലാസ്സിൽ പിന്നോട്ടായിരുന്ന അവൻ‌ പിന്നീട്തൊട്ട് നല്ലപോലെ പഠിക്കാൻ‌ തുടങ്ങി. പിന്നെയങ്ങോട്ട് അവൻ എല്ലാ ക്ലാസ്സുകളിലും ഫസ്റ്റായിരുന്നു.അവന്റെ മികവ് കണ്ട് അവന്റെ മാതാപിതാക്കൾക്ക് സന്തോഷമായി.അവനങ്ങനെ പഠിച്ചുവളർന്നു മിടുക്കനായി . അവന്റെ ജോലി കിട്ടാനുള്ള ഇന്റർവ്യൂയിൽ ഒരു ചോദ്യം ചോദിച്ചു. അപ്പുവിന്റെ ഈ വിജയരഹസ്യത്തിനു പിന്നിൽ ആരാണ്? അവൻ സന്തോഷത്തോടെ പറഞ്ഞു."മഴ".