അതിജീവിക്കും പൊരുതീടും
അകലം നമ്മൾ പാലിക്കും
മരണം വാരി വിതച്ചീടും
മഹാമാരിയെ തോൽപിക്കും
കൈകൾ ഇടക്കിടെ കഴുകേണം
വ്യക്തിശുചിത്വം പാലിക്കാം
യാത്രകളെങ്ങും പോകരുത്
അന്യരുമായി പഴകരുത്
നമുക്കായ് ത്യാഗം ചെയ്യുന്നു
മാലാഖമാരാം ദൈവങ്ങൾ
അവരുടെ ജീവിതം കാണേണം
അവർക്കായ് എന്നും പ്രാർത്ഥിക്കാം
ടീച്ചറമ്മയും കാവൽക്കാരും
നമുക്കു നൽകും കരുതലുമായ്
പുതു യുഗം നമ്മൾ തീർത്തീടും
ദേവനന്ദ വി ആർ
നാല് ബി