എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ഒരു വിജയകഥ

ഒരു വിജയകഥ
2020 കാലഘട്ടത്തിൽ  ജനമനസിൽ ഭീതി പരത്തി സർവ്വനാശം വിതയ്ക്കാൻ അവനെത്തി. കൊറോണ വൈറസ്. എത്തിയത് വിദേശത്തു നിന്നായിരുന്നു. മറ്റെല്ലാ രാജ്യങ്ങളെയും പിടിച്ചെടുത്ത് കോവിഡ്- 19 എന്ന ആയുധവുമായി അവനെത്തി ഇന്ത്യയിലും. അത് അവസാനം വ്യാപിച്ചത് ഈ രാജ്യത്തെ ഒരു ചെറിയ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെയായിരുന്നു. ഒരു പാവം ചേട്ടന്റെ ശരീരം ഉപയോഗിച്ച് അവൻ അവിടെയും വ്യാപിച്ചു തുടങ്ങി. അവന് നാട്ടിലെ വൃത്തിഹീനമായ വീടുകളും വീട്ടുപരിസരങ്ങളും മാലിന്യക്കൂമ്പാരങ്ങളും ഇഷ്ടപ്പെട്ടു. അവൻ സ്വയം പറഞ്ഞു: എനിക്ക് പകരാൻ പറ്റിയ അന്തരീക്ഷം "
അവനങ്ങനെ വിലസിക്കൊണ്ടിരിക്കുമ്പോൾ ജനങ്ങളിൽ ചില മാറ്റങ്ങൾ അവൻ ശ്രദ്ധിച്ചു .ഒരു നാട്ടുകാരൻ പറഞ്ഞു
" ശുചിത്വ പാലന മില്ലാത്തതു കൊണ്ടും രോഗപ്രതിരോധമില്ലാത്തതു കൊണ്ടുമാണ് ആ കോവിഡ് - 19 പകരുന്നത്. അവനെ നമ്മുക്ക് പിടിച്ചു കെട്ടാം. നമ്മൾ ശുചിത്വ പാലനം നടത്തുന്നു"
എല്ലാവരും അത് ശരി വെച്ചു .
ഒപ്പം മറ്റൊരു നാട്ടുകാരൻ പറഞ്ഞു:
"പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണും പരിഗണിക്കാം."
അതും എല്ലാവരും ശരിവെച്ചു.
ഇതോടുകൂടി കൊറോണ വൈറസിനൊരു കാര്യം മനസിലായി. ഇനി ഇവിടെ ജീവിക്കാൻ പാടുപെടും. അങ്ങനെ അത് തന്നെ നടന്നു. അവന് കീഴടങ്ങേണ്ടി വന്നു. അതോടുകൂടി ജനങ്ങൾക്കും ഒരു കാര്യം ഉറപ്പായി. എത്ര വലിയ പ്രതിസന്ധിയായാലും ജനങ്ങൾ ഒന്നിച്ചാൽ കിഴടക്കാനാവാത്ത പ്രതിബന്ധങ്ങളില്ല.....


അനീഷ് എം. കൃഷ്ണ
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ