ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്

ഒരിടത്ത് ഒരു പക്ഷി ജീവിക്കുന്നുണ്ടായിരുന്നു.ആ പക്ഷി രാവിലെ പറന്ന് പറന്ന് നടക്കുമായിരുന്നു,പിന്നെ രാത്രിയിലും പറന്ന് പറന്ന് നടക്കുമായിരുന്നു.പെട്ടെന്ന് ഒരു ദിവസം ആ സംഭവം നടന്നു.രാത്രിയിൽ മരം വെട്ടുകാർ ആ വഴി വന്നു.എന്നിട്ട് മരങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി.ഓരോ മരം വെട്ടാൻ തുടങ്ങുമ്പോഴും അതിലുള്ള പക്ഷികൾ മരം വെട്ടുകാരെ ഓടിക്കുമായിരുന്നു. അങ്ങനെ ആ പക്ഷിയുടെ മരത്തിന്റെ ഊഴം വന്നു.ആ നേരം പക്ഷി പതിവുപോലെ പുറത്ത് പോയിരിക്കയായിരുന്നു.പക്ഷി‍ തിരിച്ചു വരുമ്പോഴേക്കും അവളുടെ വീട് തകർന്ന് തരിപ്പണമായിരുന്നു.അന്ന് അവൾക്കൊരു കാര്യം മനസ്സിലായി സ്വന്തം കാര്യം നോക്കി സ്വന്തം ഇഷ്ടത്തിന് നടന്നാൽ മാത്രം പോര അവരവരുടെ വീടു കൂടി നോക്കണം.

ഫാത്തിമ സുബ അബ്ദുള്ള എ സി എം
3 A ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ