ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്
കൊറോണ വൈറസ് എന്ന കോവിഡ് 19 നമ്മുടെ ലോകം ആകെ വ്യാപിച്ചിരിക്കുകയാണ്. രോഗം എന്ന് കേൾക്കുമ്പോൾ ഇപ്പഴൊത്തെ സാഹചര്യത്തിൽ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ഒരു രോഗം ആണ് കോവിഡ് 19. കൊറോണ വൈറസ് വന്നതോടെ ലോകം ആകെയുള്ള ജനങ്ങൾക്ക് പേടി സ്വപ്‍നമായി മാറിയിരിക്കുകയാണ് ഈ രോഗം. ഇതിനുമുൻപ് ലോകത്താകമാനം എത്രയോ വൈറസുകൾ വ്യാപിച്ചിട്ടുണ്ട്, അതിനെ എല്ലാം നമ്മൾ ഒത്തൊരുമയോട് കൂടി അതിജീവിച്ചിട്ടും ഉണ്ട്. അപ്പോൾ നമ്മൾ ഈ വൈറസിനെയും ഒത്തൊരുമയോട് കൂടി തന്നെ അതിജീവിക്കും. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്നു നമുക്ക് മുന്നോട്ട് പോയെ തീരൂ. 'ജാഗ്രത' എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ നമുക്ക് തോല്പിക്കാം. ലോകത്തെ ഭീതിയിൽ ആക്കിയ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം. Break the chain.. കരുതലോടെ നമുക്ക് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |