കരിയാട് നമ്പ്യാർസ് യു പി എസ്/അക്ഷരവൃക്ഷം/അമ്മ
അമ്മ
ബഹുമാനപ്പെട്ട അധ്യാപകരെ, രക്ഷിതാക്കളെ, സ്നേഹിതന്മാരെ നമസ്കാരം. ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു ഉമ്മയുടെയും മകന്റെയും കഥയാണ് . മകനാണ് ഉമ്മയെ നോക്കാറുള്ളത് . ഒരു ദിവസം മകൻ ഉമ്മയോട് ചോദിച്ചു ഞാൻ ഹജ്ജിന് പോയിക്കോട്ടെ എന്ന്. ഉമ്മ പറഞ്ഞു വേണ്ട മോനേ ഞാൻ ഇവിടെ ഒറ്റക്കല്ലേ. .... ഇത് മകന് വല്ലാത്ത വിഷമം ഉണ്ടാക്കി. ഞാൻ സൽക്കർമം ചെയാനല്ലേ പോകുന്നത് എന്തായാലും പോയേക്കാം. അങ്ങനെ ആ മകൻ ഉമ്മയുടെ വാക്ക് തെറ്റിച്ചു ഹജ്ജിന് പുറപ്പെട്ടു. യാത്രയിൽ വെച്ച് ഒരു പള്ളിയിൽ കയറി. നിസ്കരിച്ചു കൊണ്ടിരിക്കെ ആ പ്രദേശത്തെ ഒരു വീട്ടിൽ കള്ളൻ കയറി. ആ കള്ളനെ പിടിക്കാൻ ജനങ്ങൾ ഒാടി. പള്ളിയുടെ അടുത്തെത്തിയപ്പോൾ പരിചയമില്ലാത്ത ഒരാൾ പള്ളിയിൽ നിസ്കരിക്കുന്നു. അങ്ങനെ അവനാണ് കള്ളൻ എന്നു പറഞ്ഞ് ജനങ്ങൾ അയാളെ പിടികൂടി രാജാവിന്റെ അടുത്ത് കൊണ്ടുപോയി. രാജാവ് അയാളുടെ കൈയ്യും കാലും കൊത്താൻ കൽപ്പിച്ചു. കട്ടവന്റെ ശിക്ഷ ഇതാണെന്ന് പറഞ്ഞു റോഡിൽ കൂടി കൊണ്ട് പോകാൻ പറഞ്ഞു. അയാൾ സത്യാവസ്ഥ പറഞ്ഞിട്ട് അവർ കേട്ടില്ല. അതുപോലെ കൊണ്ടു പോകുമ്പോൾ 'ഇത് കട്ടവന്റെ ശിക്ഷയല്ല ഉമ്മയുടെ വാക്ക് തെറ്റിച്ചു പോയതിന്റെ ശിക്ഷയാണ്എന്ന് പറഞ്ഞു .എന്നെ ഉമ്മയുടെ അടുത്ത് കൊണ്ടുപോകണം എന്ന് പറഞ്ഞു . ഉമ്മ മകനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. മകനെ സ്വീകരിച്ചു. അതാണ് ഉമ്മ അതുകൊണ്ട് സുഹൃത്തുക്കളെ നാമെല്ലാവരും ഉമ്മയെ സ്നേഹിക്കണം അനുസരിക്കണം."
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ