ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

നമ്മുടെ ഈ ലോകം ഇന്ന് കൊറോണയെന്ന മഹാമാരിയിൽ പെട്ട് ഉഴറുകയാണ്. ഈ വൈറസിനെ നേരിടാനായി സർക്കാർ നമുക്ക് കുറെ നിർദേശങ്ങൾ തന്നിട്ടുണ്ട്. കൈകൾ സോപ്പു പയോഗിച്ച് കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും കർച്ചീഫ് ഉപയോഗിക്കുക. കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങളിൽ കൈ കഴുകാതെ സ്പർശിക്കരുത്. വ്യാജവാർത്തകൾക്ക് വഴങ്ങരുത്. യാത്രക്കാരും മാർക്കറ്റിലുള്ളവരും മാസ്ക്ക് ധരിക്കണം. പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുന്നത് ശീലമാക്കണം. മാസ്ക്ക് ഉപയോഗിക്കുന്നത് ദൈനംദിന ജീവിതത്തിലെ ശീലമാക്കണം. ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകരുത്. രണ്ടു പേർ തമ്മിൽ ആറടി അകലം പാലിക്കണം.മാസ്ക്ക് ഒരു പ്രാവശ്യം ഉപയോഗിച്ചു കഴിഞ്ഞാൽ അത് നശിപ്പിച്ചു കളയണം. ഈ വൈറസിനെ നേരിടാനായി സർക്കാർ തന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പേടിയല്ല വേണ്ടത്, ജാഗ്രതയാണ്.

കൃഷ്ണ ദേവദാസ്.എ.വി
6 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം